Image

‘ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര’ ബംഗാളി ഭാഷയിൽ

Published on 18 March, 2026
‘ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര’ ബംഗാളി ഭാഷയിൽ

കൊൽക്കത്ത: അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ രചിച്ച "ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന ഗുരുദേവജീവചരിത്ര ഗ്രന്ഥത്തിന്റെ  ബംഗാളി പരിഭാഷ കൊൽക്കത്ത ശ്രീനാരായണ സേവാസംഘം ഹാളിൽ മാർച്ച് 15-നു പ്രകാശനം ചെയ്തു. 

ആർ. കെ. പ്രസന്നൻ (റിട്ട. IAS) അധ്യക്ഷത വഹിച്ചു വിശ്വഭാരതി യൂണിവേഴ്സിറ്റി മുൻ പ്രൊഫ ഡോ പാർത്ഥസാരഥി മുഖോപാധ്യായ പുസ്തകം പ്രകാശനം ചെയ്തു.   കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുൻ പ്രഫസറും കേന്ദ്രഗവൺമെന്റിന്റെ സംസ്കൃതഭാഷാ പ്രചാരണ ഉന്നതാധികാരസമിതി അംഗവുമായ ഡോ. എം. വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ സുഹദീപ് മുഖോപാധ്യായ (സദൻചന്ദ്ര മഹാവിദ്യാലയ സംസ്കൃത വിഭാഗം),  അശോകൻ വേങ്ങശ്ശേരി,  "ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര" ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തിയ കൽക്കട്ട യൂണിവേഴ്സിറ്റി മുൻ പ്രഫഫസർ ഡോ സുമിത ഭാദുരി, ഗുരുദേവവിരചിതമായ “ദർശനമാല” ബംഗാളിയിലേക്കു വിവർത്തനം ചെയ്ത ബാപ്പി മസുംദാർ,  ശ്രീനാരായണ ധർമ്മപ്രചാരകനും പ്രഭാഷകനുമായ ജയരാജ്ഭാരതി, കൊച്ചിൻ ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ ജോ. രജിസ്ട്രാറും എഴുത്തുകാരനുമായ പി. ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.   കൽക്കട്ട ശ്രീനാരായണ സേവാസംഘം മുൻപ്രസിഡന്റ് സുതൻ ഭാസ്കരൻ സ്വാഗതവും ജനറൽ സെക്രട്ടറി അജിത്കുമാർ നന്ദിയും പറഞ്ഞു കുമാരി കാവ്യമോഹൻ ദൈവദശകം ആലപിച്ചു. ചടങ്ങുകൾക്ക് കൾച്ചറൽ കമ്മറ്റി കൺവീനർ ഗീതാ സുതൻ നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക