
കോട്ടയം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ(ഐ.പി.സി.) കോട്ടയം മേഖലയില്‍ ദീര്‍ഘകാലമായി സുവിശേഷകനായി ശുശ്രൂഷ ചെയ്തിരുന്ന വേളൂര്‍ ഓലച്ചേരിലായ തുരുത്തുമാലില്‍(ഐരാറ്റുനട, മണര്‍കാട്) കുടുംബാംഗം .ടി.എം.കോര(കുഞ്ഞുമോന്‍ 84) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം മാര്‍ച്ച് 20, 21(വെള്ളി, ശനി) ദിവസങ്ങളിലായി കോട്ടയത്ത് നടക്കും.
കളത്തില്‍പ്പടി ഉണ്ണിക്കുന്നേല്‍ കുടുബാംഗം പരേതയായ അക്കാമ്മ ചെറിയാന്‍(അമ്മാളുകുട്ടി) ആയിരുന്നു സഹധര്‍മ്മിണി. മാത്യു കോര(ഫിന്നി) ഡാലസ്, ടെക്‌സസ് യു.എസ്.എ., ചെറിയാന്‍ കോര(കുഞ്ഞ്) മണര്‍കാട്, ജേക്കബ് കോര(ബാബുക്കുട്ടന്‍) ലിവര്‍പൂള്‍, യു.കെ. എന്നിവരാണ് മക്കള്‍.
കട്ടപ്പന പുന്നമറ്റത്തില്‍ കുടുംബാംഗം സൂസന്‍(ലിജിമോള്‍-ഡാലസ്, യു.എസ്.എ.), നാട്ടകം കുഴിക്കാട്ടുപറമ്പില്‍ കുടുംബാംഗം ബ്ലസ്സി(മണര്‍കാട്), കോന്നി നെടുംപിലാക്കല്‍ കുടുബാംഗം സിന്ധു(ലിവര്‍പൂള്‍, യു.കെ.) എന്നിവര്‍ ജാമാതാക്കളും, റിബേക്ക മാത്യു(ബെക്കിമോള്‍), ഷോണ്‍ തോമസ്(ഡാലസ്), ഡാനിമാത്യു(ഡാലസ്), റിച്ചി ജേക്കബ്, ഹാരി ജേക്കബ്(ഇരുവരും യു.കെ.) എന്നിവര്‍ കൊച്ചുമക്കളുമാണ്.
ഓലച്ചേരില്‍(തുരുത്തുമാലില്‍) പരേതരായ മാത്തന്‍ മാത്യുവും ഏലിയാമ്മ മാതാവുമാണ് പരേതന്റെ മാതാപിതാക്കള്‍.

കോട്ടയം ടി.ബി. ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍. ഗോവിന്ദപ്പിള്ള ട്രേഡിംഗ് ബിസിനസ്സ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവവിളി ഉള്‍ക്കൊണ്ടുകൊണ്ട് നാലു പതിറ്റാണ്ടോളം കോട്ടയത്തെ വിവിധ ഐ.പി.സി. ദേവാലയങ്ങളില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു. യശ്ശശരീരനായ പാസ്റ്റര്‍ പി.എം.ഫിലിപ്പ്, പാസ്റ്റര്‍ എം.ടി. ജോസഫ് തുടങ്ങിയവരുമായുള്ള സഹവര്‍ത്തിത്വം ആത്മീക ശുശ്രൂഷയില്‍ വെളിച്ചമേകി. കുമരകം, അട്ടിപ്പീടിക, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, മാലം, കുര്യനാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള ഐ.പി.സി. ആരാധനാലയങ്ങളില്‍ ദീര്‍ഘകാലം സുവിശേഷകനായി പ്രവര്‍ത്തിച്ചു. ജാതിമത വേര്‍തിരിവുകളില്ലാതെ ഏവരോടും സ്‌നേഹത്തോടും സൗമ്യതയോടും കൂടി പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ എളിമയാര്‍ന്ന വ്യക്തിത്വം അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ മുഖാന്തിരമായി.
പരേതനായ ആലീസ് പുത്തന്‍(പയ്യപ്പാടി), എസ്ഥേര്‍ മാത്യു(ഹൈദ്രബാദ്), കുട്ടിയമ്മ(ഏലപ്പാറ), എന്നിവര്‍ പരേതന്റെ സഹോദരിമാരും, മാത്തന്‍ മാത്യു(ജോയി) സഹോദരനുമാണ്.
മാര്‍ച്ച് 20-ാം തീയതി വെള്ളിയാഴ്ച(വൈകുന്നേരം 5 മണിക്ക്) മൃതദേഹം ഐരാറ്റുനടയിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും അനുസ്മരണ ശുശ്രൂഷകള്‍ നടത്തുന്നതുമാണ്. വെള്ളിയാഴ്ച രാവിലെ 8.30ന് ഭവനത്തില്‍ നിന്നും കോട്ടയം ടൗണിലുള്ള ഐ.പി.സി. സീയോണ്‍ ടാബര്‍ നാക്കിളില്‍ (ദീപികകക്കുസമീപം) മൃതശരീരം കൊണ്ടുവരുന്നതും മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്നതുമാണ്. തുടര്‍ന്ന് ഇല്ലിക്കല്‍ ഐ.പി.സി. സെമിത്തേരിയില്‍ സംസ്‌ക്കാരം.
വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്.