Image

മങ്കൊമ്പ് ഗോപാലകൃഷൻ ഓർമ്മ : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Published on 18 March, 2026
മങ്കൊമ്പ് ഗോപാലകൃഷൻ ഓർമ്മ : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

മലയാളമണ്ണിൻ്റെ മണമുള്ള ഗാനങ്ങൾ സമ്മാനിച്ച

മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഓർമ്മയായിട്ട്

ഇന്ന് ഒരു വർഷം.

ഗോവിന്ദൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുള്ള മങ്കൊമ്പ് എന്ന ഗ്രാമത്തിൽ ജനനം:

1971 ഓഗസ്റ്റ് 13 വെള്ളിയാഴ്ച പുറത്തുവന്ന, വിമോചനസമരം 

എന്ന സിനിമയിൽ

പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും

എന്ന ഗാനമെഴുതിക്കൊണ്ട്

ചലചിത്ര ഗാനരചനാ രംഗത്ത് തുടക്കം.

എന്നാൽ, പ്രേംനസീർ - ഹരിഹരൻ ചിത്രമായ

അയലത്തെ സുന്ദരി - യിലെ ഗാനങ്ങളിലൂടെയാണ്

മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന ഗാനരചയിതാവ് 

ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ഗാനങ്ങൾ രചിച്ചു. 

ബാബുമോൻ എന്ന സിനിമയിലെ

"നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ..

യുദ്ധഭൂമി എന്ന ചിത്രത്തിലെ

"ആഷാഡമാസം ആത്മാവിൽ മോഹം..

എന്ന ഗാനം,

നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലെ

" ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

എന്നീ നിത്യഹരിത ഗാനങ്ങളുൾപ്പെടെ

നിരവധി മനോഹര ഗാനങ്ങളും

മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ തൂലികയിൽ പിറന്നു.

നിരവധി ചലചിത്രങ്ങൾക്ക്

കഥ,തിരക്കഥ, സംഭാഷണം

എന്നിവയുംഎഴുതി.

അനവധി അന്യഭാഷാ ചിത്രങ്ങൾ

മലയാളത്തിലേക്ക് മൊഴിമാറ്റവും ചെയ്യപ്പെട്ടു.

പൂമഠത്തെ പെണ്ണ് എന്ന സിനിമയിലൂടെ നിർമ്മാതാവുമായി.

 

1974 ആഗസ്റ്റ് 2 ന്,പുറത്തുവന്ന അയലത്തെ സുന്ദരി എന്ന ചിത്രത്തിലേയും 

1975 ഒക്ടോബർ 31 ന് പുറത്തുവന്ന ബാബു മോൻ 

എന്ന ചിത്രത്തിലേയും ഗാനങ്ങൾ  ഇത്തരുണത്തിൽ ഓർത്തുപോകുന്നു. 

ഈ രണ്ട് ചിത്രങ്ങളിലെ ഗാനങ്ങൾ  മാത്രം മതി 

മങ്കൊമ്പ് ഗോപാലകൃഷ്ണനെ ഓർക്കാൻ.

 

"ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു

ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു

മല്ലികാർജുന ക്ഷേത്രത്തിൽ വെച്ചവൾ

*മല്ലീശരന്റെ പൂവമ്പു കൊണ്ടു

രംഗത്ത് : നസീറും ജയഭാരതിയും ....

..........

"ചിത്രവർണ്ണപുഷ്പ ജാലമൊരുക്കി വച്ചു

സ്വപ്ന ലേഖ മുന്നിൽ വന്നു പുഞ്ചിരിച്ചു

മുത്തുമണിത്തേരിൽ വരും കാമുകനെ

കുത്തുവിളക്കെടുത്തു ഞാൻ സ്വീകരിച്ചു "

..........

"നീലമേഘക്കുട നിവർത്തി താലവനപ്പീലി നിർത്തി

മുഴുക്കാപ്പ് ചാർത്തി നിൽക്കും ഗ്രാമ സുന്ദരി ഗ്രാമ സുന്ദരി "...

..........

" ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു

മിഥിലാപുരിയിലെ പ്രിയദർശിനിയുടെ

മിഴികളിൽ ഹർഷ ബാഷ്പം നിറഞ്ഞു. ".

.

" നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ

നാട്ടിൻപുറമൊരു യുവതീ

അവളുടെ പ്രിയസഖീ എനിക്കു നീയൊരു

നവവധു നമുക്കെന്നും മധുവിധു .....

കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ

കാറ്റേറ്റാൽപ്പോലുമെനിക്കുന്മാദം

ഉളളിലുന്മാദം.....

തുള്ളിത്തുളുമ്പും നിൻ യൗവ്വനാംഗങ്ങളിൽ

നുള്ളി നോവിക്കാനാവേശം

എനിക്കാവേശം

ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ! നിന്റെ

ഓട്ടു വളത്താമരക്കൈകളാലേ, കൈകളാലേ!

ഒരു നൂറു സ്വപ്നലത പടരും നിൻ മനസ്സിലെ

തളിർവെറ്റില നൂറു തേച്ചു തരൂ

തളിർ വെറ്റില നൂറുതേച്ചു തരൂ...

രസനീയതകൊണ്ട് എം.എസ്‌.വിശ്വനാഥൻ ഒരുക്കിയ ഭാവഗാനം...

യേശുദാസിന്റെ ആലാപനവും ഈ ഗാനത്തെ ജനപ്രിയമാക്കി ..

വാണി ജയറാം ആലപിച്ച പത്മതീർത്ഥക്കരയിൽ ഒരു പച്ചില മാളികക്കാട്

എന്ന ഗാനവും പി.സുശീല ആലപിച്ച വള്ളുവനാട്ടിലെ പുള്ളുവത്തി 

എന്ന ഗാനവും ശ്രദ്ധേയം… തീർന്നില്ല ....

ഇവിടമാണീശ്വര സന്നിധാനം

ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം

കണ്ണൻ സന്നിധാനം

യേശുദാസ് , ജയചന്ദ്രൻ - കോറസ് :

എല്ലാം ഒന്നിനൊന്നു മികച്ചത് :

' കൂടുതൽ ഗാനങ്ങളിലേക്ക് കടക്കുന്നില്ല.

പ്രണാമം ..!

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക