Image

യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയിൽ ശ്രീനാരായണ ഗുരുദേവ ജീവചരിത്രം ചർച്ച

Published on 18 March, 2026
യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയിൽ ശ്രീനാരായണ ഗുരുദേവ ജീവചരിത്രം ചർച്ച

കൽക്കട്ട: യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട സംസ്കൃത  വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ രചിച്ച  "ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന ഗുരുദേവ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചർച്ച മാർച്ച് 13-നു നടന്നു. സംസ്കൃത വിഭാഗം അധ്യക്ഷ ഡോ. മൗ ദാസ് ഗുപ്ത ചർച്ച ഉദ്‌ഘാടനം ചെയ്തു.  കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുൻ പ്രഫസറും കേന്ദ്രഗവൺമെന്റിന്റെ സംസ്കൃതഭാഷാ പ്രചാരണ ഉന്നതാധികാരസമിതി അംഗവുമായ ഡോ. എം. വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി.

"ശ്രീനാരായണഗുരു ദി പെർഫെക്ട് യൂണിയൻ  ഓഫ് ബുദ്ധ ആൻഡ് ശങ്കര" ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തിയ കൽക്കട്ട യൂണിവേഴ്സിറ്റി മുൻ പ്രഫഫസർ ഡോ സുമിത ഭാദുരി പുസ്തകം പരിചയപ്പെടുത്തി. ഗുരുവിനെ പ്രമാണമാക്കിയുള്ള ഗ്രന്ഥരചനയുടെ പ്രചോദന വഴികളെക്കുറിച്ചു അശോകൻ വേങ്ങശ്ശേരി വിശദീകരിച്ചു.

കൊച്ചിൻ ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ ജോ. രജിസ്ട്രാറും എഴുത്തുകാരനുമായ പി ആർ ശ്രീകുമാർ,  ശ്രീനാരായണ പണ്ഡിതനും പ്രഭാഷകനുമായ ജയരാജ്ഭാരതി,  കൽക്കട്ട ശ്രീ നാരായണ സേവാസംഘം മുൻപ്രസിഡന്റ് സുതൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു.  

ബിരുദ-ബിരുദാനന്തര വിഭാഗത്തിലും പി.എച്ച്.ഡി ഗവേഷണ തലത്തിലുമുള്ള നിരവധി വിദ്യർത്ഥികളും ചർച്ചയിൽ പങ്കെടുത്തു. ഗുരുദേവ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പ്രബന്ധമത്സരത്തിൽ ഒന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപ ചടങ്ങിൽ  പ്രഖ്യാപിച്ചു.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക