Image

പാസ്റ്റർ മാത്യു ഫിലിപ് ജോർജിയ സ്റ്റേറ്റ് ഹൗസിലേക്കു മത്സരിക്കുന്നു

Published on 18 March, 2026
പാസ്റ്റർ  മാത്യു ഫിലിപ്  ജോർജിയ സ്റ്റേറ്റ് ഹൗസിലേക്കു മത്സരിക്കുന്നു

ജോർജിയ സ്റ്റേറ്റ് ഹൗസിലേക്കു ഡിസ്‌ട്രിക്‌ട് 25ൽ നിന്നു   മാത്യു ഫിലിപ്പ് മേയ് 19നു റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിക്കും.   ഫിലിപ്പ് ബിസിനസ് എക്സിക്യൂട്ടീവും പാസ്റ്ററും സാമൂഹ്യ നേതാവുമാണ്.

യൂണിവേഴ്സിറ്റി ഓഫ് ജോർജിയയുടെ ടെറി കോളജ് ഓഫ് ബിസിനസിൽ നിന്ന് എം ബി എ എടുത്ത ഫിലിപ്പ് മൂന്നു പതിറ്റാണ്ടായി കോർപറേറ്റ് രംഗത്തു ഉയർന്ന തലങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.

ഹോം ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ക്യൂമിങ്ങിൽ മൾട്ടികൾച്ചറൽ ചർച്ചിലാണ് പാസ്റ്ററായത്. മത്സരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു: "എന്റെ ഹൃദയം ഇപ്പോഴും ജനസേവനത്തിലാണ്. നേതൃത്വം എന്നാൽ കേൾക്കാനുള്ള മനസുണ്ടാവണം. സേവനത്തിൽ താല്പര്യമുണ്ടാവണം, എല്ലാ പ്രശ്നങ്ങളും കൂട്ടായ ചർച്ചയിൽ പരിഹരിക്കണം."

വർധിച്ചു വരുന്ന ജീവിതച്ചെലവ്, പാർപ്പിട ചെലവ് എന്നിവ പരിഹരിക്കേണ്ട അടിയന്തര വിഷയങ്ങളാണെന്നു ഫിലിപ് പറഞ്ഞു.  

Pastor-business executive enters GOP primary 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-18 08:01:50
💥🌞അയ്യോ, ഇങ്ങേർക്ക് ഇതെന്തിന്റെ കേടാണോ ???? 🤔🤔🫣🫣🫣🫣 നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകാതെ മുൻപിലുള്ള ലക്ഷ്യത്തെ ലാക്കാക്കി ഓടാനല്ലേ അവിടൂന്നു കല്പിച്ചിട്ടുള്ളത്??? ജഡമോഹം, കൺമോഹം ജീവനത്തിന്റെ പ്രതാപം ഇതൊന്നും പാസ്റ്ററിനു പറഞ്ഞിട്ടുള്ളതല്ല.. ലോകമോ അതിന്റെ മോഹമോ ഒഴിഞ്ഞു പോകും. വോട്ടിംഗ് വചനവിരുദ്ധമാണ് ; മറിച്ച്, ചീട്ട് ഇടുകയാണ് വചന പ്രകാരമുള്ള തിരഞ്ഞെടുപ്പ്. ഇങ്ങേർക്കിട്ടുള്ള ദൈവത്തിന്റെ പണി ഒരുത്തന്റെയും കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരുത്തന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. ഈ ലോകം ഒരു താൽകാലിക കൂടാരമോ സത്രമോ അല്ലേ പാസ്റ്ററേ.... അപ്പോൾ പിന്നെ ഇവിടെ മത്സരിക്കുന്നത് ന്യായവും യുക്തവും ആണോ?? എന്തു പ്രശ്നം ഉണ്ടെങ്കിലും അത് കർത്താവായ ഏശുവേ ഭരമേൽപ്പിക്കാനല്ലേ പറഞ്ഞിരിക്കുന്നത്??? ഇത് സാത്താൻ ചെയ്യിപ്പിക്കുന്നതാണ് ഈ പാസ്റ്ററിനെ കൊണ്ട്. ആരെങ്കിലും ഇയാളുടെ തലയിൽ കൈ വച്ച് വിടുതലിനായി പ്രാർത്ഥിക്കണമേ... 🙏 Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-18 11:10:23
💥(അ)വിശുദ്ധ വേദപുസ്തകത്തിലെ (ദുർ)വാക്യങ്ങളെ അധികരിച്ചുള്ള (വി)ശുദ്ധ റെജീസിന്റെ 03/18/2026 ബുധനാഴ്ചത്തെ 2ചോദ്യങ്ങൾ : - (a).പേഗൻ മതങ്ങളിലെ കാക്കത്തൊള്ളയിരം ദൈവങ്ങൾ ദിവ്യ ഗർഭത്താൽ ജനിക്കുകയും വെള്ളത്തിന്റെ പുറത്തൂടെ നടന്ന പോലുള്ള അത്ഭുതങ്ങൾ കാണിക്കുകയും മരിച്ചുയിർക്കുകയും ചെയ്ത പോലുള്ള കഥകൾ Copy paste ചെയ്തിട്ട് ഏശുവിനെ ഒരു CopyCat ആക്കിയതല്ലേ ക്രിസ്തിയാനികൾ?? അതോ ഏശു ആണോ ഇങ്ങനെയൊക്കെയുള്ള ആദ്യത്തെ ഒരേ ഒരു Original 916 ദൈവം?? (b). ഇത്രമാത്രം എരിവോടെയും തീഷ്ണതയോടെയും ക്രിസ്തുവിനെ Introduce ചെയ്ത ശ്രീ. പൗലോസ് എന്തു കൊണ്ട് ഏശുവിന്റെ ഈ ജാല വിദ്യകളെ കുറിച്ചൊന്നും വിശദീകരിക്കാഞ്ഞത്??? ജനനത്തെ പറ്റിയോ ചത്തുയിർത്തതിനെ പറ്റിയോ വിവരിക്കാഞ്ഞത്??? ഇതൊക്കെ എഴുതിയ മറ്റു നാല് സുവിശേഷക്കാർ പോലും പരസ്പ്പര വിരുദ്ധമായി എന്തു കൊണ്ടാണ് ഓരോ സംഭവവും വിവരിച്ചത്???? ശുഭ ദിനം !!!. 🤣
Sunil 2026-03-18 12:42:54
Hello Pastor, your citizenship is in heaven. Please check with St. Paul. Philippians 3:20. Then what are you doing in this world which will perish soon ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക