Image

ഇന്ത്യൻ വംശജൻ ലെഫ്. കേണൽ ബ്രാണ്ടൻ ഷായെ വധിച്ചയാൾക്ക്‌ ഭീകര ബന്ധം (പിപിഎം)

Published on 18 March, 2026
ഇന്ത്യൻ വംശജൻ ലെഫ്. കേണൽ ബ്രാണ്ടൻ  ഷായെ വധിച്ചയാൾക്ക്‌ ഭീകര ബന്ധം  (പിപിഎം)

യുഎസ് സേനയിൽ ഉന്നത ബഹുമതികൾ ലഭിച്ച ലെഫ്റ്റനന്റ് കേണൽ ബ്രാൻഡൻ ഷായെ മെരിലാൻഡ് ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റി ക്ലാസ്റൂമിൽ കയറി വെടിവച്ചു കൊന്നയാൾക്കു ഐ എസ് ഐ എസ് ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്നു അന്വേഷണ സംഘം.

മുൻ നാഷണൽ ഗാർഡായ മുഹമ്മദ് ബൈലർ ജലോ (36) ആയിരുന്നു അക്രമി. ഷായുടെ ക്ലാസിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ അയാളെ തടയാൻ ശ്രമിച്ചതിനിടയിലാണ് അയാൾ വെടിയേറ്റു മരിച്ചത്. ഐ എസ് ഐ എസിനു സഹായം നൽകിയതിനു ശിക്ഷിക്കപ്പെട്ടയാളാണ് ജലോ.  

യൂണിവേഴ്‌സിറ്റിയിൽ പ്രഫസർ ഓഫ് മിലിറ്ററി സയൻസ് ആൻഡ് ഡിപ്പാർട്മെന്റ് ചെയർ ആയിരുന്ന ഷാ പല കുറി യുദ്ധരംഗത്തു സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

എഫ് ബി ഐ ഈ കേസ് ഭീകരാക്രമണം എന്ന നിലയിലാണ് അന്വേഷിക്കുന്നതെന്ന് ഡയറക്‌ടർ കാശ് പട്ടേൽ വ്യക്തമാക്കി.

2003ൽ ആർമിയിൽ പ്രവേശിച്ച ഷാ നിരവധി ബിരുദങ്ങൾക്കു ഉടമയും ആയിരുന്നു. സോഷ്യോളജിയിൽ ബിരുദം, എം ബി എ, എഞ്ചിനിയറിങ്ങിൽ എം എസ് എന്നിവ അതിൽ ഉൾപ്പെടുന്നു.

Brandon Shah's killer had IS links 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക