Image

ഹൃത്വിക് റോഷന്റെ എച്ച് ആർ എക്സ് ഫിലിംസും ആമസോൺ പ്രൈം വീഡിയോയും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പൻ ത്രില്ലെർ സീരിസ്

Published on 17 March, 2026
ഹൃത്വിക് റോഷന്റെ എച്ച് ആർ എക്സ് ഫിലിംസും  ആമസോൺ പ്രൈം വീഡിയോയും വീണ്ടും ഒന്നിക്കുന്നു;  ഒരുങ്ങുന്നത് വമ്പൻ ത്രില്ലെർ സീരിസ്

 

ബോളിവുഡ് താരം ഹൃതിക് റോഷന്റെ നിർമ്മാണ സ്ഥാപനമായ എച്ച് ആർ എക്സ് ഫിലിംസ് ആമസോൺ പ്രൈം വീഡിയോയുമായി വീണ്ടും ഒന്നിക്കുന്നു . മെസ്സ് എന്ന പേരിലുള്ള ഈ പുതിയ പ്രൈം ഓറിജിനൽ ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് എ കൃഷ്ണനാണ്.   കൃഷ്ണന്റെ സോഡാ ഫിലിംസ് ലാബാണ് സഹ നിർമ്മാതാക്കൾ.


ത്രില്ലർ സീരീസായ സ്റ്റോമിന് ശേഷമാണ് എച്ച് ആർ എക്സ് ഫിലിംസ്  വീണ്ടും പ്രൈം വീഡിയോയുമായി കൈകോർക്കുന്നത്.

ഒരു വ്യക്തിയുടെ OCD (Obsessive Compulsive Disorder) നിയന്ത്രണം വിട്ട് പോകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു കോമഡി ചിത്രമാണ്  മെസ്സ് എന്നാണ് വിവരം.


ഹൃതിക് റോഷന്റെ എച്ച് ആർ എക്സ് ഫിലിംസ് അദ്ദേഹത്തിന്റെ അച്ഛൻ രാകേഷ് റോഷനും മുത്തച്ഛൻ ജെ. ഓം പ്രകാശും   സ്ഥാപിച്ച സിനിമാ പാരമ്പര്യം തുടരുന്ന മൂന്നാം തലമുറ നിർമ്മാണ സ്ഥാപനമാണ്.പുതിയ കാലഘട്ടത്തിലെ ഉള്ളടക്ക പ്രാധാന്യമുള്ള കഥകൾ അവതരിപ്പിക്കുമ്പോഴും, റോഷൻ കുടുംബത്തിന്റെ വാണിജ്യ വിജയത്തിന്റെ പാരമ്പര്യം നിലനിർത്തുകയാണ് എച്ച് ആർ എക്സ് ഫിലിംസിന്റെ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക