
തൊടുപുഴ: പി ജെ ജോസഫ് ഇല്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക. എട്ട് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പ്രഖ്യാപിച്ചത്. തൊടുപുഴയില്‍ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും.
ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്നും പകരം മകൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
50 വര്‍ഷത്തോളം നീണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നാണ് പി ജെ ജോസഫ് പിന്‍വാങ്ങുന്നത്.
സ്ഥാനാർഥി പട്ടിക
തൊടുപുഴ - അപു ജോൺ ജോസഫ്
കോതമംഗലം -ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട -തോമസ് ഉണ്ണിയാടൻ
കടുത്തുരുത്തി -മോൻസ് ജോസഫ്
ചങ്ങനാശേരി -വിനു ജോബ്
തിരുവല്ല - വർഗീസ് മാമൻ
കുട്ടനാട് -റെജി ചെറിയാൻ
കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളിയിൽ