
ന്യൂഡൽഹി: കോൺഗ്രസ് 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന സീറ്റുകൾ ഒഴിച്ചിട്ടാണ് പ്രഖ്യാപനം.
പ്രാദേശികമായ എതിർപ്പുകളെ അവഗണിച്ച് ചിറയിൻകീഴിൽ രമ്യാ ഹരിദാസിന് സീറ്റ് നൽകി. കോൺഗ്രസിൽ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്.
എംപിമാർ ആരുടെയും പേരുകൾ നിയമസഭാ സ്ഥാനാർഥിപ്പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇവർ അവകാശം ഉന്നയിച്ചിരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം ചലച്ചിത്ര താരം രമേഷ് പിഷാരടി മത്സരിക്കും.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക
ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്
ധർമ്മടം- അബ്ദുൽ റഷീദ്
തലശ്ശേരി- കെപി സാജു
പേരാവൂർ- അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ
സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ
കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്
നാദാപുരം- കെഎം അഭിജിത്ത്
കൊയിലാണ്ടി - അഡ്വ. കെ പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്‍സി)- വിടി സൂരജ്
എലത്തൂർ- വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് - അഡ്വ. കെ ജയന്ത്
നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്‍സി)- എപി അനിൽ കുമാർ
തവനൂർ- വിഎസ് ജോയ്
പൊന്നാനി- നൗഷാദ് അലി
തൃത്താല - വിടി ബൽറാം
കോങ്ങാട് (എസ്‍സി)- കെഎ തുളസി
മലമ്പുഴ- എ സുരേഷ്
പാലക്കാട്- രമേഷ് പിഷാരടി
തരൂർ (എസ്‍സി)- കെസി സുബ്രഹ്മണ്യൻ
ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ
നെന്മാറ- ടി തങ്കപ്പൻ
ആലത്തൂർ- കെഎൻ ഫെബിൻ
മണലൂർ- ടിഎൻ പ്രതാപൻ
ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശൂർ- രാജൻ ജെ പല്ലൻ
നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം- ടിഎം നാസർ
പുതുക്കാട്- കെഎം ബാബു രാജ്
ചാലക്കുടി- സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ- ഒജെ ജനീഷ്
അങ്കമാലി- റോജി എം ജോൺ
ആലുവ- അൻവർ സാദത്ത്
പറവൂർ - വിഡി സതീശൻ
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- മിസിസ്. ഉമ തോമസ്
കുന്നത്തുനാട് (എസ്‍സി)- വിപി സജീന്ദ്രൻ
മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്‍സി)- കെ ബിനിമോൻ
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി- ചാണ്ടി ഉമ്മൻ
അരൂർ- ഷാനിമോൾ ഉസ്മാൻ
ചേർത്തല - കെആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്- രമേശ് ചെന്നിത്തല
മാവേലിക്കര (എസ്‍സി)- അഡ്വ. എംഎസ് മുത്താര രാജ്
കരുനാഗപ്പള്ളി- സിആർ മഹേഷ്
കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
കുണ്ടറ- പിസി വിഷ്ണുനാഥ്
കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ- സൂരജ് രവി
ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്- കെ മുരളീധരൻ
കോവളം- എം വിൻസെന്റ്