Image

ലീഗ് സ്ഥാനാർത്ഥി പട്ടിക: വേങ്ങരയിൽ കെ.എം. ഷാജി, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, എം.കെ. മുനീറിന് സീറ്റില്ല

Published on 17 March, 2026
ലീഗ് സ്ഥാനാർത്ഥി പട്ടിക: വേങ്ങരയിൽ കെ.എം. ഷാജി,  മലപ്പുറത്ത്  കുഞ്ഞാലിക്കുട്ടി,  എം.കെ. മുനീറിന് സീറ്റില്ല

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു. മലപ്പുറത്ത് നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടും. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല.

വേങ്ങരയിൽ കെ.എം. ഷാജിയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും മത്സരിക്കും.

ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽനിന്നും ദളിത് ലീഗ് നേതാവ്‌ ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും ജനവിധി തേടും.

തിരൂരങ്ങാടിയിൽ അൻവർ നഹയും തിരുവമ്പാടിയിൽ സി.കെ. കാസിമും കുറ്റ‍്യാടിയിൽ പാറക്കൽ അബ്ദുള്ളയും മത്സരിക്കും. മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദീൻ, കളമശേരിയിൽ വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ മത്സരിക്കും.

സ്ഥാനാര്‍ത്ഥികള്‍ :

മഞ്ചേശ്വരം എ കെ എം അഷ്‌റഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പ്- ജയന്തി രാജന്‍, കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുള്ള, പേരാമ്പ്ര- ഫാത്തിമ തെഹലിയ, തിരുവമ്പാടി - കാസിം കൂടരഞ്ഞി, കൊടുവള്ളി പി കെ ഫിറോസ്, കുന്നമംഗലം - റസാഖ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ മത്സരിക്കുന്നു. മുനീറിന് പകരമാണ് ഫൈസല്‍ ബാബു മത്സരരംഗത്തെത്തിയത്.

വള്ളിക്കുന്ന് ടി വി എബ്രാഹിം, കൊണ്ടോട്ടി ടി പി അഷ്‌റഫലി, മഞ്ചേരി- അഡ്വ. റഹ്മത്തുള്ള, ഏറനാട് പി കെ ബഷീര്‍, മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി, മങ്കട- മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം, വേങ്ങര- കെ എം ഷാജി, കോട്ടയ്ക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ പി കെ നവാസ്, തിരൂരങ്ങാടി പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് - എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍- സി എച്ച് റഷീദ്, കളമശ്ശേരി - വി ഇ അബ്ദുല്‍ ഗഫൂര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക