
ഫ്‌ളോറിഡ: മാർച്ച് 22-ന് MACF Tampa ഫ്ലോറിഡയിൽ നടത്തുന്ന കർഷിക മേളയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!
ഗാർഡനിംഗ് പ്രിയർക്കും, വീട്ടമ്മമാർക്കും, കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ് ഈ മേള. വിവിധതരം പച്ചക്കറി വിത്തുകൾ, പഴവർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ചെടികളും വിത്തുകളും ഇവിടെ ലഭ്യമായിരിക്കും.
സ്വന്തമായി ഒരു അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, ഇതിനകം ഗാർഡനിംഗ് ചെയ്യുന്നവർക്കും പുതിയ അറിവുകളും നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനുള്ള സൗഹൃദവേദിയാണ് ഈ മേള. ജൈവകൃഷിയുടെ പ്രാധാന്യം, നാടൻ വിത്തുകളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള അവബോധവും ഇവിടെ നേടാം.
തീയതി: മാർച്ച് 22 (ഞായർ)
സമയം: ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ
സ്ഥലം: MACF Kerala Center, 606 Lenna Ave, Seffner, FL 33584
പച്ചപ്പിന്റെ ഒരു പുതിയ തുടക്കത്തിന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു!
President - Ben Kanakabhai
Secretary - Pooja Mohanakrishnan