Image

സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു.

ജോര്‍ജി വറുഗീസ് Published on 17 March, 2026
സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു.

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്ളോറിഡ : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ വനിതാ അംഗങ്ങള്‍, സേവികാസംഘത്തിന്റെ നേതൃത്വത്തില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര World Day of Prayer ഭക്തിപുരസ്‌കരം ആഘോഷിച്ചു.

നൈജീരിയയിലെ സ്ത്രീകള്‍ തയ്യാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയന്‍വേഷങ്ങള്‍ ധരിച്ച സ്ത്രീകള്‍ ഘോഷയാത്രകളും, സ്‌കിറ്റുകളും പ്രദര്‍ശനങ്ങളും  നടത്തി. നൈജീരിയയുടെ ചരിത്രവും സംസ്‌കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദര്‍ശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടി. എല്ലാവര്‍ക്കും നൈജീരിക്കാരുടെ  ആഹാരം തയ്യാറാക്കി വിളമ്പിയത് നൂതന അനുഭവമായി.

ആഗോള തലത്തില്‍ കൊണ്ടാടുന്ന വേള്‍ഡ് ഡേ ഓഫ് പ്രയറിന്റെ ഭാഗമായാണ് സൗത്ത് ഫ്ലോറിഡയില്‍ വിപുലമായ രീതിയില്‍ ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. വിവിധ ക്രൈസ്തവസഭകളിലെ  സ്ത്രീകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലെ ആദ്യ വാരമാണ്  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ സംഘടിപ്പിക്കുന്നത്. 170-തിലധികം  രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ ഇതില്‍പങ്കു ചേരും.

സൗത്ത് ഫ്ളോറിഡാ മാര്‍ത്തോമാ ചര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നൈജീരിയന്‍ സ്ത്രീകള്‍ നേരിടുന്ന മതപീഡനവും സാമൂഹിക വെല്ലുവിളികളും ദൃശ്യ ആവിശ്കാരത്തില്‍കൂടി അവതരിപ്പിച്ചത് ശ്രദ്ധേയമായി.  '1 will give you rest, come'-എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചത്.  ശുശ്രൂഷയുടെ ഭാഗമായായി രൂപപ്പെടുത്തിയ 'Come to Me'എന്ന തീം സോങ്ങും, മറ്റ് തെരഞ്ഞെടുത്ത ഗാനങ്ങളും ശ്രുതിമധുരമായി.

ഇടവക വികാരി റെവ. ഡോ. ജേക്കബ് ജോര്‍ജി ന്റെ നേതൃത്വത്തില്‍ ഇടവകയിലെ സേവികാസംഘം അംഗങ്ങളും മറ്റു സ്ത്രീകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു.
സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു.
സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക