
മലയാള സിനിമയുടെ ' സ്വപ്ന സുന്ദരി," മലയാളത്തിലെ 'മർലിൻ മൺറോ'
' വിജയശ്രീ ഓർമ്മയായിട്ട് ഇന്ന് 52 വർഷം തികയുന്നു. ജനനം,1953,
ജനുവരി 8 ന് ,തിരുവനന്തപുരത്ത് മണക്കാട് ',വിജയമ്മയും വാസുപിള്ളയും
മാതാപിതാക്കൾ. നർത്തകിയായി തുടക്കം.
പതിമൂന്നാമത്തെ വയസ്സിൽ പുറത്തിറങ്ങിയ ചിത്തി ആയിരുന്നു ആദ്യ സിനിമ.
അങ്ങനെ തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തി.....
തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത് 1969 ജൂലൈ 18 ന് പുറത്തുവന്ന
പൂജാപുഷ്പം ആദ്യ ചിത്രം - പതിനാറാമത്തെ വയസ്സിൽ ..
അടുത്ത വർഷം , 1970 ജൂലൈ 17 ന് പുറത്തിറങ്ങിയ , ശശികുമാർ സംവിധാനം
ചെയ്ത 'രക്തപുഷ്പം എന്ന ചിത്രത്തിലെ റാണി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായി....
ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളിൽ
നസീർ-വിജയശ്രീ ജോഡികൾ തിളങ്ങി.കൂടാതെ,
പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവിൽ തിരിവ് സൂക്ഷിക്കുക,
ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, തുടങ്ങിയ
ചിത്രങ്ങളിലും. .മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലും
ശ്രദ്ധിക്കപ്പെട്ടു.
ഓർക്കാൻ ഒരു ഗാനവും." സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു
എന്റെ
മംഗളശീതളമാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു...
വയലാറിന്റെ രചനയിൽ ദേവരാജ സംഗീതത്തിൽ 1974 ജനുവരി 3. ന് പുറത്തു വന്ന
അങ്കത്തട്ട് എന്ന ചിത്രത്തിലേത്. ജയചന്ദ്രൻ - മാധുരി
രംഗത്ത് - പ്രേംനസീർ - വിജയശ്രീ.
ഈ കലാകാരി ഓർമ്മയായിട്ട് അരനൂറ്റാണ്ട് കഴിയുമ്പോഴും മലയാളികൾ ഈ
അഭിനേത്രിയെ മറന്നിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
പൊന്നാപുരം കോട്ടയും.അതുമായി ബന്ധപ്പെട്ട പിന്നാമ്പുറ കഥകളിലേക്കും കടക്കുന്നില്ല.
1974 മാർച്ച് 17 ന് ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഓർമ്മയായി എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.
പക്ഷേ," ഗ്ലാമറർ "ചൂഷണം ചെയ്യുക എന്നതായിരുന്നു
ഓരോ ചിത്രത്തിലൂടെയും നിർമ്മാതാവിൻ്റെ മുഖ്യ ലക്ഷ്യവും.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം.
മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന "യൗവ്വനം "എന്ന സിനിമയും
വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും
യൗവ്വനം വണ്ടിക്കാരിയും ഹിറ്റായിമാറി ..… എങ്ങനെ ഹിറ്റാകാതിരിക്കും.
അതായിരുന്നു പ്രേക്ഷകമനസ്സിൽ അവരുടെ "സ്ഥാനം. " ; അത് ഗ്ലാമറിൽ അധിഷ്ഠിതവും :