Image

ഓസ്‌കാര്‍ 2026: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി; ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ മികച്ച ചിത്രം

Published on 16 March, 2026
ഓസ്‌കാര്‍ 2026: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി; ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’  മികച്ച ചിത്രം

 

ലോസ് ഏഞ്ചലസ് : 2026ലെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് മികച്ച ചിത്രം. പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ് സംവിധായകന്‍. മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടനും ജെസ്സി ബക്ലി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിന്നേഴ്‌സ് ‘എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കല്‍ ബി ജോര്‍ദാന് അവാര്‍ഡ്. ജെസ്സി ബക്ലിക്ക് ‘ഹംനറ്റ്’ ലെ അഭിനയത്തിനും.

ഷോണ്‍ പെന്‍ ആണ് മികച്ച സഹനടന്‍. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച കാസ്റ്റിങിനുള്ള ഓസ്‌കാറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനാണ്. 

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം റയാന്‍ കൂഗ്ലെര്‍ (സിന്നേഴ്‌സ്) കരസ്ഥമാക്കി. വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആമി മാടിഗണിനും ഓസ്‌കാര്‍ ലഭിച്ചു. 

'സിന്നേഴ്സ്' എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയ ഓട്ടം ഡ്യൂറൾഡ് ആർകപോ ചരിത്രം സൃഷ്ടിച്ചു. അക്കാദമി അവാർഡിന്റെ 98 വർഷത്തെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് അവർ. 

 

പ്രശസ്ത കൊമേഡിയൻ കോനൻ ഒബ്രയൻ ആയിരുന്നു ചടങ്ങിന്റെ പ്രധാന അവതാരകൻ. 
ഇത്തവണത്തെ ഓസ്കാർ ചടങ്ങിൽ ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനമായി പ്രിയങ്ക ചോപ്രയും വേദിയിലെത്തി. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ളപുരസ്കാരം പ്രഖ്യാപിക്കാനാണ് പ്രിയങ്ക എത്തിയത്. ഓസ്കാർ ജേതാവ് ജാവിയർ ബാർഡമിനൊപ്പമാണ് താരം പുരസ്കാരം കൈമാറിയത്. വെളുത്ത നിറത്തിലുള്ള ഡിയോർ ഗൗണിൽ അതിസുന്ദരിയായാണ് പ്രിയങ്ക റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

 

മറ്റ് അവാര്‍ഡ് ജേതാക്കള്‍: മികച്ച സഹനടി- എയ്മി മാഡിഗണ്‍ (വെപ്പണ്‍സ്), ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ് വസ്ത്രാലങ്കാരം- കേറ്റ് ഹാവ്‌ലി (ഫ്രാങ്കന്‍സ്‌റ്റൈന്‍), മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ് -മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ (ഫ്രാങ്കെന്‍സ്‌റ്റൈന്‍), കാസ്റ്റിങ്- വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ഫ്രാങ്കന്‍സ്‌റ്റൈന്‍, വിഷ്വല്‍ ഇഫക്ടുകള്‍- അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ടൂ പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ, ദി സിങ്ങേര്‍സ്, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ഓള്‍ ദി എംപ്റ്റി റൂംസ്, ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം- സിന്നേഴ്‌സ്, ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- മിസ്റ്റര്‍ നോബടി എഗൈന്‍സ്റ്റ് പുടിന്‍, ഫിലിം എഡിറ്റിങ് – ആന്‍ഡി ജുര്‍ഗെന്‍സെന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), സൗണ്ട് – എ1, അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം- സെന്റിമെന്റല്‍ വാല്യൂ, ഒറിജിനല്‍ സോങ്- ഗോള്‍ഡന്‍ (കെ പോപ് ഡിമോണ്‍ ഹണ്‍ടേഴ്‌സ്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക