Image

ആടി തിമിർത്ത് വേദിക, സുൽത്താനായി വിനായകൻ; ആട് 3 ലെ ആദ്യ ഗാനം പുറത്ത്

Published on 15 March, 2026
ആടി തിമിർത്ത്  വേദിക, സുൽത്താനായി വിനായകൻ; ആട് 3 ലെ ആദ്യ ഗാനം പുറത്ത്

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി ആണ് 'സുൽത്താൻ' എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടൻ വിനായകനും ഗാനരംഗത്തിലുണ്ട്. 

https://youtu.be/55KzMQB6b18

ഒരു സുൽത്താന്റെ ഗെറ്റപ്പിലാണ് വിനായകൻ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക