Image

പിണറായി ധര്‍മടത്ത്, വീണ ആറന്‍മുളയിൽ, ശൈലജ പേരാവൂരിൽ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

Published on 15 March, 2026
പിണറായി ധര്‍മടത്ത്, വീണ ആറന്‍മുളയിൽ,  ശൈലജ പേരാവൂരിൽ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാരായ 56 പേര്‍ ഉള്‍പ്പടെ 86 പേരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ പത്ത് മന്ത്രിമാരും സ്ഥാനാർഥി പട്ടികയിൽ വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. 

 മന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന അവരുടെ ഭർത്താവിനെ തള്ളി മന്ത്രിക്ക് ആറൻമുളയിൽ വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്. തളിപ്പറമ്പിൽ എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ വലിയ എതിർപ്പ് ജില്ലയിൽ രൂപപ്പെട്ടിരുന്നെങ്കിലും സീറ്റ് അവർക്ക് തന്നെ നൽകി. മട്ടന്നൂരിൽനിന്ന് കെ കെ ശൈലജ പേരാവൂരിലേക്കും വൈപ്പിനിൽനിന്ന് കെ എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്കും മാറിയിട്ടുണ്ട്. മാത്യു ടി തോമസിൻ്റെ നേതൃത്വത്തിലുള്ള ഐഎസ്ജെഡിയുടെ പക്കലുള്ള അങ്കമാലി സീറ്റ് ഏറ്റെടുത്താണ് മുൻ എംഎൽഎ സാജു പോളിന് സീറ്റ് നൽകിയത്. ഐഎസ്ജെഡിക്ക് പകരമായി എറണാകുളം സീറ്റ് വിട്ടു നൽകും.

തിരൂര്‍, കോട്ടക്കല്‍, കൊടുവള്ളി, കൊണ്ടോട്ടി, പാലക്കാട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.

 

സിപിഎം സ്ഥാനാർഥി പട്ടിക ഇങ്ങനെ:

 

തിരുവനന്തപുരം ജില്ല
 

പാറശാലസി കെ ഹരീന്ദ്രൻ
നെയ്യാറ്റിൻകരകെ ആൻസലൻ
വട്ടിയൂർക്കാവ്വി കെ പ്രശാന്ത്
കാട്ടാക്കടഐ ബി സതീഷ്
നേമംവി ശിവൻകുട്ടി
കഴക്കൂട്ടംകടകംപള്ളി സുരേന്ദ്രൻ
വർക്കലവി ജോയ്
വാമനപുരംഡി കെ മുരളി
ആറ്റിങ്ങൽഒ എസ് അംബിക
അരുവിക്കരജി സ്റ്റീഫൻ


കൊല്ലം ജില്ല

കൊല്ലംഎസ് ജയമോഹൻ
ഇരവിപുരംഎം നൗഷാദ്
ചവറഡോ. സുജിത്ത് വിജയൻ (സ്വ)
കുണ്ടറഎസ് എൽ സജികുമാർ
കൊട്ടാരക്കരകെ എൻ ബാലഗോപാൽ



പത്തനംതിട്ട ജില്ല

ആറന്മുളവീണാ ജോർജ്
കോന്നികെ യു ജനീഷ് കുമാർ



ആലപ്പുഴ ജില്ല

 

ചെങ്ങന്നൂർസജി ചെറിയാൻ
കായംകുളംയു പ്രതിഭ
അമ്പലപ്പുഴഎച്ച് സലാം
അരൂർദലീമ ജോജോ
മാവേലിക്കരഎം എസ് അരുൺ കുമാർ
ആലപ്പുഴപി പി ചിത്തരഞ്ജൻ


കോട്ടയം ജില്ല

ഏറ്റുമാനൂർവി എൻ വാസവൻ
പുതുപ്പള്ളികെ എം രാധാകൃഷ്ണന്‍
കോട്ടയംകെ അനിൽകുമാർ


ഇടുക്കി ജില്ല
 

ഉടുമ്പൻചോലകെ കെ ജയചന്ദ്രന്‍
ദേവികുളംഎ രാജ

എറണാകുളം ജില്ല

കൊച്ചികെ ജെ മാക്‌സി
വൈപ്പിൻഎം ബി ഷൈനി
തൃക്കാക്കരഅഡ്വ പുഷ്പദാസ്
തൃപ്പൂണിത്തുറകെ എൻ ഉണ്ണികൃഷ്ണൻ
കളമശേരിപി രാജീവ്
കോതമംഗലംആൻ്റണി ജോൺ
കുന്നത്തുനാട്പി വി ശ്രീനിജൻ
ആലുവഅഡ്വ എ എം ആരിഫ്


തൃശൂർ ജില്ല

ഇരിങ്ങാലക്കുടഡോ. ആർ ബിന്ദു
വടക്കാഞ്ചേരിസേവ്യർ ചിറ്റിലപ്പള്ളി
മണലൂർസി രവീന്ദ്രനാഥ്
ചേലക്കരയു ആർ പ്രദീപ്
ഗുരുവായൂർഎൻ കെ അക്ബർ
പുതുക്കാട്കെ കെ രാമചന്ദ്രൻ
കുന്നംകുളംഎ സി മൊയ്തീൻ


പാലക്കാട് ജില്ല
 

തൃത്താലഎം ബി രാജേഷ്
തരൂർപി പി സുമോദ്
കൊങ്ങാട്കെ ശാന്തകുമാരി
ഷൊർണൂർപി മമ്മിക്കുട്ടി
ഒറ്റപ്പാലംപ്രേം കുമാർ
മലമ്പുഴഎ പ്രഭാകരൻ
ആലത്തൂർടി എം ശശി
നെന്മാറകെ പ്രേമൻ

മലപ്പുറം ജില്ല

 

തവനൂർകെ ടി ജലീൽ (സ്വ)
പൊന്നാനിഎം കെ സക്കീർ
നിലമ്പൂർയു ഷറഫലി
തിരൂർപ്രഖ്യാപനം പിന്നീട്
താനൂർവി അബ്ദുറഹ്‌മാൻ
പെരിന്തൽമണ്ണവി പി മുഹമ്മദ് ഹനീഫ
കൊണ്ടോട്ടിപ്രഖ്യാപനം പിന്നീട്
മങ്കടഎം പി അലവി
വേങ്ങരകെ. സബാഹ്
വണ്ടൂർകെ കെ ദാമോദരന്‍ മാസ്റ്റര്‍

കോഴിക്കോട് ജില്ല

പേരാമ്പ്രടി പി രാമകൃഷ്ണൻ
ബാലുശ്ശേരികെ എം സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത്തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർപി എ മുഹമ്മദ് റിയാസ്
തിരുവമ്പാടിലിൻ്റോ ജോസഫ്
കൊയിലാണ്ടികെ ദാസൻ
കുറ്റ്യാടികെ പി കുഞ്ഞമ്മദ്ദ് കുട്ടി മാസ്റ്റര്‍


വയനാട് ജില്ല

മാനന്തവാടിഒ ആർ കേളു
ബത്തേരിഎം എസ് വിശ്വനാഥൻ


കണ്ണൂർ ജില്ല

ധർമ്മടംപിണറായി വിജയൻ
തലശേരികാരായി രാജൻ
പയ്യന്നൂർടി ഐ മധുസൂധനൻ
കല്യാശേരിഎം വിജിൻ
അഴിക്കോട്കെ വി സുമേഷ്
പേരാവൂർകെ കെ ശൈലജ
മട്ടന്നൂർവി കെ സനോജ്
തളിപറമ്പ്പി കെ ശ്യാമള


കാസർകോട് ജില്ല

ഉദുമസി എച്ച് കുഞ്ഞമ്പു
മഞ്ചേശ്വരംകെ ആർ ജയാനന്ദ
തൃക്കരിപ്പൂർവി പി പി മുസ്തഫ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക