
തിരുവനന്തപുരം ; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് സിപിഐ. 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവർ ഇത്തവണയും ജനവിധി തേടും.
തൃശൂരിൽ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ മത്സരിക്കും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും.
മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ട എന്ന മാനദണ്ഡം കർശനമായി നടപ്പാക്കിയാണ് പാർട്ടി സ്ഥാനാർഥി നിർണയം നടത്തിയത്. ഒരുതവണ മത്സരിച്ച പി ബാലചന്ദ്രൻ (തൃശൂർ), സി സി മുകുന്ദൻ (നാട്ടിക) എന്നിവർക്ക് ഇത്തവണ സീറ്റില്ല. രണ്ട് തവണ മത്സരിച്ച സി കെ ആശയ്ക്കും (വൈക്കം) സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേരെയും ഒഴിവാക്കി.
നെടുമങ്ങാട് ജി ആര്‍ അനില്‍, ചിറയിന്‍കീഴ് മനോജ് ബി ഇടമനന്മ, കരുനാഗപ്പള്ളി എം എസ് താര,ചാത്തന്നൂര്‍ ആര്‍ രാജേന്ദ്രന്‍, ചടയമംഗലം ജെ ചിഞ്ചുറാണി, പുനലൂര്‍ സി അജയപ്രസാദ്, അടൂര്‍ പ്രിജി ശശിധരന്‍, പീരുമേട് കെ സലിംകുമാര്‍, വൈക്കം പി പ്രദീപ്, ചേര്‍ത്തല പി പ്രസാദ്, ഹരിപ്പാട്ടിടി ജിസ്‌മോന്‍, പറവൂര്‍ ഇ ടി സൈമണ്‍, മൂവാറ്റുപുഴ എന്‍ അരുണ്‍, ഒല്ലൂര്‍ കെ.രാജന്‍, നാട്ടിക ഗീത ഗോപി, കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം കെ കെ വത്സരാജ്, തൃശൂര്‍ ആലങ്കോട് ലീലാകൃഷ്ണന്‍, പട്ടാമ്പി മുഹമ്മദ് മുഹസിന്‍, മണ്ണാര്‍ക്കാട് മന്‍സില്‍ അബൂബക്കര്‍, നാദാപുരം പി വസന്തം, തിരൂരങ്ങാടി അജിത് കൊളാടി, ഏറനാട് ഷഫീര്‍ കിഴിശ്ശേരി (സ്വത.), മഞ്ചേരി വി എം മുസ്തഫ (സ്വത.), കാഞ്ഞങ്ങാട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സിപിഐയുടെ സ്ഥാനാര്‍ഥികള്‍