Image

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്: വോട്ടെടുപ്പ് ഏപ്രിൽ 9 ന്, മെയ് 4ന് വോട്ടെണ്ണൽ

Published on 15 March, 2026
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്:  വോട്ടെടുപ്പ്  ഏപ്രിൽ 9 ന്,  മെയ് 4ന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണൽ. അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിൽ 9നാണ്.

തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മേയ് 4 നാണ് നടക്കുക.

മാർച്ച് 23 നാണ് കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 23 നാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. സംസ്ഥാനത്ത് 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. 

ഡൽഹിയിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീർ സിംഗ് സന്ധു, വിവേക് ​​ജോഷി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. 

അതേസമയം, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിന്നാലെ ഇന്നു തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. യുഡിഎഫ് അടക്കമുള്ള മുന്നണികളിലും സ്ഥാനാർത്ഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക