Image

ശിശിരം (കവിത: ജയൻ വർഗീസ്)

Published on 15 March, 2026
ശിശിരം  (കവിത: ജയൻ വർഗീസ്)

പുലരിപ്പൂം പുഴയോരത്ത്

തിരുതാളി വേലിക്കാട്ടിൽ

തുണിയലക്കി വിരിക്കുന്നു

വൃശ്ചികപ്പെപെണ്ണ്

 

നിറമാറിൽ നീലാംബര

ഞൊറിവുകൾ മറയ്ക്കും ര -

ണ്ടിള മാനിൻ കിടാവുകൾ

തുള്ളി നിൽക്കുന്നു !

 

അത് കാണാൻ ചെല്ലക്കാറ്റിൻ

തേരിലേറി വന്നെത്തുന്നു

മഴമേഘ മദനൻ തൻ

വില്ലിൽ അമ്പുമായ്‌ ! !

 

മഴത്തുള്ളി സ്ഖലിക്കുന്ന

മദപ്പാടായ് തുടുക്കുമ്പോൾ

ചുവക്കുന്ന  ചുണ്ടിൽ ഞാനോ -

രുമ്മ വച്ചോട്ടേ ? 

Join WhatsApp News
വിദ്യാധരൻ 2026-03-17 21:51:06
എന്താണ് ജയൻ - കുളിക്കടവിലൊക്കെ പോയി നോക്കി നിൽക്കുന്ന പതിവുണ്ടോ? മഴത്തുള്ളിയാണോ സ്ഖലിച്ചത്? കള്ള കവികൾ ! "പണ്ടെങ്ങാണ്ടൊരു കൊണ്ടൽ വേണി മണിയാൾ മുണ്ടങ്ങേറെ ദൃതിയിൽ അലക്കു- മളവിൽ കാറ്റങ്ങടിച്ചിടുകിൽ കൊണ്ടൽ വേണി മണിയാൾ ഉടുത്തിരുന്ന വാസനം പാറിപ്പറന്നപ്പൊഴെ കണ്ടേൻ കാമൻ കളിച്ചു കൂത്താടിടുന്ന പുണ്യ സ്ഥലം " വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക