Image

ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു

Published on 15 March, 2026
ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഫിലാഡൽഫിയ: സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ വനിതാഫോറത്തിന്റെ നേതൃത്വത്തിൽ ഇരുപതാമത് ലോകപ്രാര്‍്തഥനാദിനം മാർച്ച്  7th, 2026 ശനിയാഴ്ച സെയ്ന്റ്. തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009, UNRUH AVE, PHILADELPHIA, PA, 19111) വച്ച് ഭകതിപൂർവ്വം നടത്തപ്പെട്ടു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വേറൊരു നാഴിക കല്ലായി ഈ വര്‍ഷത്തെ ലോക പ്രാർത്ഥന ദിനം മാറി.

ലോകത്തിലെ 170-ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചു വരുന്നു.  നൈജീരിയയിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിച്ചത്. എക്യൂമെനിക്കൽ വിമൻസ് ഫോറം കോർഡിൻറ്റർ ജിൻസി ജോയ്, കോ കോഓർഡിനേറ്റർ കുഞ്ഞമ്മ എബ്രഹാം, ഷൈല രാജൻ എന്നിവർ ചേർന്ന് പ്രാരംഭ പ്രാർത്ഥനക്കു തുടക്കം കുറിച്ചു.

പ്രാർത്ഥനയിലൂടെ സമാധാനവും നീതിയും ഐക്യവും സ്ഥാപിക്കാനുള്ള ആഹ്വാനവുമായി ഈ വര്‍ഷത്തെ ലോക പ്രാർത്ഥനാദിനത്തിന്റെ തിരഞ്ഞെടുത്ത ചിന്താവിഷയം “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”(മത്തായി 11:28–30) എന്നതാണ്. ഈ  ചിന്താവിഷയത്തെ ആസ്പതമായി ലളിതമായ ഭാഷയിൽ വളരെ ശക്തമായി സ്വന്തം അനുഭവത്തിൽ   നിന്ന്   വചനം പ്രഘോഷിച്ചത് സെയ്ന്റ് മേരീസ് ഓർത്തോഡ്‌സ് ഡെവറെക്സ്,ഫിലാഡൽഫിയ ,സജീവ സഭാംഗവും ,ക്രൈസ്തവ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതുമായ മിസ്. ജോസ്‌മി ജോസഫ് ആയിരിന്നു .വന്നുകൂടിയ എല്ലാ ജനങ്ങൾക്കും ഒരു ആത്മീയ വിരുന്നായിരുന്നു ഈ വർഷത്തെ ലോക പ്രാർത്ഥനാദിനം .

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ ചെയർമാൻ   റെവ.സന്തോഷ് ജോൺ  ,റെവ.ഫാദർ റിലീജിയസ് ആക്ടിവിറ്റി കോർഡിൻറ്റർ,റെവ.ഫാദർ ജേക്കബ് ജോൺ  എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകി . ലോകപ്രാർത്ഥന ദിനത്തിന്റെ ആരംഭകാലങ്ങളിൽ ഇതിനു തുടക്കം കുറിച്ച വൈദികൻ റെവ.എം.കെ കുര്യാക്കോസ് അച്ചന് ,അതോടൊപ്പം പ്രവർത്തിച്ച മിസ്സ് നിർമല എബ്രഹാം പൊന്നാട നൽകി ആദരിച്ചു .മിസ്സ് .നിർമല എബ്രഹാം,നൈജീരിയയിലെ ജനങ്ങളുടെ ജീവിത രീതിയും ,അവരുടെ സാഹചര്യങ്ങളും വിശദീകരിച്ചു ഒരു പ്രസന്റേഷൻ നൽകി. എക്യൂമെനിക്കൽ ക്വയർ കോഓർഡിനേറ്റർ മിസ്റ്റർ .തോമസ്  എബ്രഹാം മലയാളം കൊയറിനു നേതൃത്വം നൽകി .ഇമ്മാനുവേൽ സി.എസ.ഐയെ ചർച്ചിലെ യൂത്ത് ക്വയർ ബെറ്റി കൊച്ചമ്മയുടെ നേതൃത്വത്തിൽ മനോഹരമായ ഇംഗ്ലീഷ് ഗാനങ്ങൾ ആലപിക്കുകയും, മനോഹരമായ നൈജീരിയൻ ഗാനം ആലപിക്കുകയും ചെയ്തു. സ്വപ്ന സെബാസ്റ്റ്യൻ , ജിൻസി ജോയ്, മെർലിൻ അഗസ്റ്റിൻ ഈ വർഷത്തെ ലോകപ്രാർത്ഥന ദിനത്തിന്റെ പ്രതെയ്കമായി നടത്തപ്പെട്ട ആരാധനക്ക് നേത്രത്വം നൽകി .കുടുബ ഐയ്ക്കത്തിനും,രോഗികൾക്കും ,യുവാക്കൾക്കും ,കുഞ്ഞുങ്ങൾക്കും ,ലോകസമാധാനം എന്നീ വിഷയങ്ങൾക്കു വേണ്ടി പ്രധാനമായും പ്രാർത്ഥനകൾ നടത്തി. വന്നു കൂടിയ എല്ലാ വിശ്വാസികള്ക്കും ഇത് ഒരു സ്വർഗീയ അനുഭവം ആയിരുന്നു.

സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യൻ വന്നുകൂടിയ സദസിനു സ്വാഗതവും ,വുമെൻസ് ഫോറം കോർഡിൻറ്റർ ജിൻസി ജോയ് നന്ദിയും രേഖപ്പെടുത്തി എക്യൂമെനിക്കൽ പ്രോഗ്രാം കോർഡിൻറ്റർ മിസ്.മെർലിൻ അഗസ്റ്റിൻ ഈ വർഷത്തെ ലോകപ്രാർത്ഥന ദിനത്തിന്റെ എം.സി ആയിരുന്നു . കഴിഞ്ഞ ഒരു വർഷത്തെ പരിപാടികൾ എല്ലാം വളരെ ഭംഗിയോടെ പൂർത്തിയാക്കുവാൻ സഹായിയ്ച്ച ദൈവത്തിന്നു ഒരായിരം നന്ദി  അർപ്പിക്കുന്നതോടൊപ്പം ,ഒരുമിച്ചു പ്രവർത്തിച്ച എല്ലവർക്കും നന്ദിയും സെക്രട്ടറി അറിയിച്ചു.
വാർത്ത നൽകിയത് :ഡാനിയേൽ പി തോമസ്(PRO,EFICP) 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക