Image

അഹാനയുടെ കല്യാണമാണ്! വെളിപ്പെടുത്തലുമായി കൃഷ്ണകുമാർ

Published on 14 March, 2026
അഹാനയുടെ കല്യാണമാണ്!  വെളിപ്പെടുത്തലുമായി  കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ നടൻ കൃഷ്ണകുമാറും കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഓരോ കുടുംബാംഗവും സ്വന്തമായി യൂട്യൂബ് ചാനലുകളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനാൽ ഒരു വീട്ടിലെ അംഗങ്ങളോടെന്ന പോലെയാണ് ആരാധകർ ഇവരെ കാണുന്നത്. ഇതിനിടെയാണ് മൂത്തമകൾ അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

പ്രശസ്ത ക്യാമറാമാൻ നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്ന വാർത്തകൾ മുൻപേ ഉണ്ടായിരുന്നുവെങ്കിലും, അഹാന തന്നെ ഇക്കാര്യം മെസേജിലൂടെ സ്ഥിരീകരിച്ചുവെന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 

തന്റെ മക്കൾ ഓരോരുത്തരും ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും, നിമിഷിനെയും ദിയയുടെയും ഇഷാനിയുടെയും പങ്കാളികളായ അശ്വിനെയും അർജുനെയും ഇപ്പോൾ തന്നെ വീട്ടിലെ അംഗങ്ങളെപ്പോലെ കാണാൻ കഴിയുന്നത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിമിഷ് രവിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചുള്ള ഹൃദ്യമായ കാര്യങ്ങളും കൃഷ്ണകുമാർ പങ്കുവെച്ചു. നിമിഷിന്റെ പിതാവ് രവിയുമായി തനിക്ക് മൂന്ന് പതിറ്റാണ്ടിലേറെയുള്ള പരിചയമുണ്ട്. സിനിമയിൽ ഒട്ടേറെ നിക്ഷേപം നടത്തി നഷ്ടങ്ങൾ സഹിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കുള്ള വിജയമാണ് മകനായ നിമിഷിന്റെ വളർച്ചയെന്ന് കൃഷ്ണകുമാർ ഓർമ്മിപ്പിച്ചു. അഹാനയും നിമിഷും ചേർന്ന് ഷോർട്ട് ഫിലിമുകൾ ചെയ്യുന്ന കാലത്താണ് താൻ ആദ്യമായി നിമിഷിനെ പരിചയപ്പെടുന്നത്. അസാധാരണമായ വളർച്ചയാണ് നിമിഷിന് പിന്നീട് ഉണ്ടായതെന്നും, വളരെ എളിമയുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും കൃഷ്ണകുമാർ സാക്ഷ്യപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക