Image

ദിലീപ് പോള്‍ ബെഞ്ചമിന്‍(43) വെര്‍ജീനിയയില്‍ അന്തരിച്ചു

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്. Published on 14 March, 2026
ദിലീപ് പോള്‍ ബെഞ്ചമിന്‍(43) വെര്‍ജീനിയയില്‍ അന്തരിച്ചു

വെര്‍ജീനിയ: കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ ആത്മായ പ്രമുഖനുമായ ഷെവലിയര്‍. അഡ്വക്കേറ്റ് ബെഞ്ചമിന്‍ പോളിന്റേയും ശ്രീമതി. ജോസി ബെഞ്ചമിന്റേയും(റിട്ടയേര്‍ഡ് ഫെഡറല്‍ ബാങ്ക് ഓഫീസര്‍) ഏക പുത്രന്‍ ദിലീപ് പോള്‍ ബെഞ്ചമിന്‍(43) മാര്‍ച്ച് 9-ാം തീയതി വെര്‍ജീനിയയില്‍ അന്തരിച്ചു. പ്രമുഖ മെഡ്‌ട്രോണിക്ക് ടെക്‌നോളജിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. മരിയ ബാബു(രജിസ്റ്റേര്‍ഡ് നഴ്‌സ്, ഫെയര്‍ഫാക്‌സ്, ഇനോവ) സഹധര്‍മ്മിണിയും ആന്‍ സൈറ പോള്‍, ഡേവിഡ് ബെഞ്ചമിന്‍ പോള്‍(സക്കൂള്‍ വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളുമാണ്.


ദീപ ജീവന്‍(ആസ്‌ട്രേലിയ) ഏക സഹോദരിയാണ്. നിക്‌സണ്‍, നിക്കി എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്. വെര്‍ജീനിയയിലെ ചാന്റിലിയിലുള്ള സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സജീവ അംഗങ്ങളാണ് ദിലീപ് പോള്‍ ബെഞ്ചമിനും കുടുംബവും. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് പെന്തലയില്‍ കുടുംബാംഗമാണ്.


പുത്തന്‍ കുരിശ് വേളൂര്‍ മൗണ്ട് സക്കായി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയാണ് പരേതന്റെ മാതൃ ഇടവക.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് പൂനയില്‍ നിന്നും എംബിഎ. കരസ്ഥമാക്കിശേഷമാണ് അമേരിക്കയില്‍ എത്തുന്നത്.


മൂവാറ്റുപുഴ കായനാട് മുളയംകുഴിയില്‍  പാലപ്പുറത്ത് കുടുംബാംഗമാണ് പരേതന്റെ ഭാര്യ മരിയ.


പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും സംസ്‌ക്കാരവും ഞായര്‍(മാര്‍ച്ച് 15), തിങ്കള്‍(മാര്‍ച്ച് 16) തീയതികളിലായി നടക്കും.


ഞായറാഴ്ച  വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും LOUDOUN ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച് നടക്കും. തിങ്കളാഴ്ച രാവിലെ 8.45 AM ന് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച് മൃതസംസ്‌ക്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ലീസ്ബര്‍ഗിലുള്ള യൂണിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം. സെന്റ് ജോര്‍ജ് ഇടവക വികാരിയും മലങ്കര അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളുമായ വെരി.റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.


അടിയുറച്ച സഭാവിശ്വാസിയും സഭാപ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനുമായിരുന്ന ദിലീപ് പോള്‍ ബെഞ്ചമിന്റെ ആകസ്മീക വേര്‍പാടില്‍ കുടുംബത്തോടുള്ള അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ  ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ, മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത, പരിശുദ്ധ എപ്പിസ്‌ക്കോപ്പ സുന്നഹദോസ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത(കോതമംഗലം റീജയന്‍-അങ്കമാലി ഭദ്രാസനം), മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത(പെരുമ്പാവൂര്‍), സഭാ വൈദിക ട്രസ്റ്റി റവ.ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു തുടങ്ങിയവര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു.


പ്രിയ പുത്രന് യാത്രമൊഴി നേരുവാന്‍ ഷെവലിയര്‍ അഡ്വക്കേറ്റ് ബെഞ്ചമിന്‍ പോളും, ഭാര്യ ജോസി ബെഞ്ചമനും ഇന്നലെ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നു. ഏക സഹോദരി ദീപ ജീവനും ആസ്‌ട്രേലിയയില്‍ നിന്നും എത്തിയിട്ടുണ്ട്. അകാലത്തില്‍ യാത്രയായ ദിലീപിന്റെ വേര്‍പാടില്‍ ദുഖകുലരായ സുഹൃത്തുക്കളും ബന്ധുക്കളും സഭ വിശ്വാസികളും സംസ്‌കാര ശുശ്രുഷകള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തുവരുന്നു.
 

PUBLIC VIEWING
SUNDAY, MARCH 15th 4 PM-7PM,

LOCATION
LOUDOUN FUNERAL CHAPEL,
158 CATOCTIN CIRCLES.SE.
LESSSBURG, VA 20175.


HOLY QURBANA
MONDAY, MARCH 16 8.45 AM,
ST. GEORGE SYRIAC ORTHODOX CHURCH,
4219 LAFAYETTE CENTER DR.
CHANTILLY, VA 20151.


INTERMENT
UNION CEMETERY
323 NORTH STREET, LEESBURG, VA-20175.


വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക