
സ്‌പോര്‍ട്സ്റ്റാറിന്റെ 2026 ലെ എയ്‌സസ് അവാര്‍ഡില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എം.ഡി. വല്‍സമ്മയ്ക്കും കം ബാക്ക് അവാര്‍ഡ് എം.ശ്രീശങ്കറിനും സമ്മാനിച്ചു.
ലോങ് ജംപില്‍ 8.41 മീറ്റര്‍ പിന്നിട്ടിരിക്കെ പരുക്കേറ്റ് പാരിസ് ഒളിംപിക്‌സ് നഷ്ടപ്പെട്ട ശ്രീശങ്കര്‍ ശസ്ത്രക്രിയയ്ക്കു ശേഷം മടങ്ങിയെത്തി 8.05 മീറ്റര്‍ ചാടി.പിന്നീട് 8.13 മീറ്റര്‍ താണ്ടി. 2023 ല്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജംപില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ ഈ വര്‍ഷം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള തയാറെടുപ്പിലാണ്.

യഥാര്‍ഥത്തില്‍ വല്‍സ മ്മയ്ക്കിത് വൈകിക്കിട്ടിയ അംഗീകാരമാണ്. പി.ടി.ഉഷയ്ക്കു മുമ്പേ നടന്ന അത്‌ലിറ്റാണ് വല്‍സമ്മ .ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ മലയാളി വനിത.1982ല്‍ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് ( ആദ്യം 58.53 സെക്കന്‍ഡും ഫൈനലില്‍ 58.47 സെക്കന്‍ഡും) വല്‍സമ്മ സ്വര്‍ണം നേടിയത്.1984 ല്‍ റിലേയില്‍ ഒളിംപിക്‌സ് ഫൈനലില്‍, പിന്നെ 1986 ല്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേയില്‍ സ്വര്‍ണം.87 ല്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നു വിരമിച്ചു.

സുനില്‍ ഗാവസ്‌ക്കര്‍ ചെയര്‍മാനും വിശ്വനാഥന്‍ ആനന്ദ്, അഭിനവ് ബിന്ദ്ര, എം.എം.സോമയ്യ , അഞ്ജലി ഭാഗവത് , അപര്‍ണ പോ പ്പട്ട് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത് എന്നത് അവാര്‍ഡിന്റെ മൂല്യം വ്യക്തമാക്കുന്നു.