
ഞാനേകനായ് മരച്ചോട്ടിൽ
മൂകനായ് നില്ക്കുന്നേരം
'ജീവിതം' നോക്കിക്കാണാൻ
ഹൃത്തടം വിറ കൊൾവൂ.
'ജീവിതം' എന്നൊന്നുഞാൻ
ഉരുവിട്ടു കേട്ടോരു മന്ത്രം
ജീവിതമെന്തെന്നു ഞാ --
നിന്നേവരെ അറിഞ്ഞീലാ.
ഭൂതവും ഭാവിയും ഈ --
വർത്തമാന കാലവും
ഓരോന്നും ചിന്തിച്ചീടാൻ
എനിക്കിന്നവസരമുണ്ടായ്.
ഭൂതത്തെ ഓർത്തു ഞാ--
നതു വെറും ശൂന്യം
വർത്തമാനത്തിൽ ചൂണ്ടി
അവിടെയുമൊരു തുരുമ്പില്ല.
ഭാവിയിലേക്ക് ഞാൻ
ഭ്രാന്തമായ് പാഞ്ഞപ്പോൾ
പഴുത്ത മരത്തിലെ
പതിച്ചു എൻ മുന്നിൽ.
ജീവിതമിതുപോലെ
മുളക്കുന്നോരില മാത്രം
ഭൂമിയാം മരത്തണ്ടിൽ
ജീവിക്കുന്നേതാനും നാൾ
'പഴുത്തില പൊഴിയുമ്പോൾ
പച്ചില ചിരിക്കുന്നു'
"ഇന്നു ഞാൻ നാളെ നീ"
എന്നല്ലോ ആപ്തവാക്യം.