Image

അന്തരിച്ച ജെസി ജാക്‌സണ് ചിക്കാഗോയില്‍ നല്‍കിയ അന്തിമാഞ്ജലി റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി അലന്‍ ജോര്‍ജ്‌

Published on 14 March, 2026
അന്തരിച്ച ജെസി ജാക്‌സണ് ചിക്കാഗോയില്‍ നല്‍കിയ അന്തിമാഞ്ജലി റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി അലന്‍ ജോര്‍ജ്‌

ചിക്കാഗോ: അമേരിക്കൻ പൗരാവകാശ സമരത്തിന്റെ ചരിത്രപുരുഷനായ ജെസി ജാക്‌സണ്‌ ചിക്കാഗോയിൽ നടന്ന അന്തിമാഞ്ജലിയിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ,  മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, മുൻ വൈസ് പ്രസിഡന്റ്‌,കമലാ ഹാരിസ്‌ എന്നിവരടക്കമുള്ള നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

 ഈ ചരിത്രപരമായ ചടങ്ങ് Asianet News വേണ്ടി റിപ്പോർട്ട് ചെയ്തത് മിഡ്‌വെസ്റ്റ് മേഖലയുടെ പ്രൊഡക്ഷൻ ഹെഡായ അലൻ ജോർജാണ്. ചടങ്ങിനിടെ അദ്ദേഹം ബിൽ ക്ലിന്റൺ, ഹിലരി ക്ലിന്റൺ, ബറാക് ഒബാമ, കമല ഹാരിസ് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അമേരിക്കയുടെ ഇതിഹാസ പൗരാവകാശ നേതാവിന്റെ സംസ്കാരച്ചടങ്ങ് ടെലിവിഷൻ വീഡിയോ മാധ്യമപ്രവർത്തകനായി നേരിട്ട് റിപ്പോർട്ട് ചെയ്ത ഏക വ്യക്തിയെന്ന പ്രത്യേകതയും അലൻ ജോർജിനുണ്ട്. 

“എന്റെ മാധ്യമജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. പൗരാവകാശ സമരത്തിലെ ഒരു മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കാനും അമേരിക്കൻ പൊതുജീവിതത്തിലെ ഇതിഹാസങ്ങളായ നേതാക്കളുടെ സാന്നിധ്യത്തിൽ ആ നിമിഷങ്ങൾ റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞത് വലിയ അനുഭവമായിരുന്നു,” എന്ന് അലൻ ജോർജ് പറഞ്ഞു. ഇതിനുമുമ്പ് അദ്ദേഹം റവ. ജെസ്സി ജാക്സണിനെ Asianet News വേണ്ടി അഭിമുഖം ചെയ്തിട്ടുമുണ്ട്.
 
അന്തരിച്ച ജെസി ജാക്‌സണ് ചിക്കാഗോയില്‍ നല്‍കിയ അന്തിമാഞ്ജലി റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി അലന്‍ ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക