
തിരുവനന്തപുരം സ്വദേശിയായ റൂബൻ ബെഞ്ചമിൻ (46) അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ഡെൽറേയ് ബീച്ചിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി ക്ഷേമപരിശോധന (Welfare Check) നടത്തുന്നതിനിടെയാണ് ഈ ദുഃഖകരമായ സംഭവം പുറത്ത് വന്നത്.
അധികൃത നടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റൂബൻ ബെഞ്ചമിൻ H1B വിസയിൽ അമേരിക്കയിലെത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയാണ്.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക സമൂഹത്തിലെ നവകേരള മലയാളീ അസോസിയേഷനും മറ്റു സന്നദ്ധപ്രവർത്തകരും വിവിധ സംഘടനകളും ചേർന്ന് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഇതൊരു അതീവ ദുഃഖകരമായ നഷ്ടമാണ്. ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിന് സമൂഹത്തിന്റെ പ്രാർത്ഥനകളും പിന്തുണയും ഏറെ ആവശ്യമാണ്.
മൃതദേഹം യാതൊരു താമസവും കൂടാതെ കേരളത്തിലേക്ക് എത്തിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ സഫലമാക്കാൻ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Contact: Susheel 9544945764