Image

വിജയ്‌യെക്കുറിച്ച ചോദ്യങ്ങളെ മൈൻഡ് ചെയ്യാതെ തൃഷ

Published on 13 March, 2026
വിജയ്‌യെക്കുറിച്ച ചോദ്യങ്ങളെ മൈൻഡ് ചെയ്യാതെ തൃഷ

വിജയ് – തൃഷ പേരില്‍ സോഷ്യൽ മീഡിയയിലും മറ്റും വന്‍ ചര്‍ച്ചകളും വിവാദങ്ങളുമാണ് നടക്കുന്നത്. ഇരുവരും ഒരുമിച്ച് വിവാഹവിരുന്നിനെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ തൃഷയ്ക്ക് ഇതേക്കുറിച്ച് പൊതുവിടത്തിൽ ചോദ്യം നേരിടേണ്ടിവന്നിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയോട് ചില പാപ്പരാസികൾ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിനൊപ്പം നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് എത്തിയതിനേക്കുറിച്ചും ചോദിച്ചു. എന്നാൽ ഇതിനോട് കേട്ടഭാവം നടിക്കാതെ തൃഷ നടന്നുനീങ്ങുകയായിരുന്നു. 

ഇപ്പോഴുയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ക്യാമറകളിലേക്ക് നോക്കുകപോലും ചെയ്യാതെ അവർ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. 

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏപ്രിൽ 20ന് ഈ ഹർജി പരിഗണനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക