Image

കെ.ജി.ജോർജ്ജിന്റെ ശ്രദ്ധേയമായ ചിത്രം - സ്വപ്നാടനം : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Published on 13 March, 2026
കെ.ജി.ജോർജ്ജിന്റെ ശ്രദ്ധേയമായ ചിത്രം -  സ്വപ്നാടനം : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

മലയാളത്തിലെ നവതരംഗ സിനിമകളുടെ ഗണത്തിൽപ്പെട്ട.- ചിത്രം

"സ്വപ്നാടനം" .... പുറത്തു വന്നിട്ട്

അര നൂറ്റാണ്ട് തികയുന്നു: 1976 മാർച്ച് 12 ന് ...

"സൈക്കോ ഡ്രാമ " എന്നു പറയാവുന്ന കെ.ജി.ജോർജിന്റെ

ശ്രദ്ധേയമായ ഈ ചിത്രത്തിൽ റാണിചന്ദ്രയും ഡോ.മോഹൻദാസും 

പ്രധാനവേഷങ്ങളിൽ അഭിനയിച്ചു ...

കൂടാതെ സോമൻ , മല്ലിക എന്നിവരും

ഇതിൻ്റെ കഥ , സൈക്കോ മുഹമ്മദും

തിരക്കഥ പമ്മനും കെ.ജി.ജോർജും ചേർന്ന് നിർവ്വഹിച്ചു.

നിർമ്മാണം ടി മുഹമ്മദ് ബാപ്പുവും:

മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ്'',

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചിത്രം കരസ്ഥമാക്കി...

കൂടാതെ റാണി ചന്ദ്രയ്ക്ക് മികച്ചനടിക്കുള്ള സംസ്ഥാന അവാർഡും...

മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും.

ഇതിൽ അഭിനയിക്കുമ്പോൾ ഡോ.മോഹൻദാസ്

കരുനാഗപ്പള്ളിയ്ക്ക് മൂന്നു കി.മീറ്റർ കിഴക്കുള്ള ഇ.എസ്.ഐ. ആശുപത്രിയിൽ (എന്റെ ജന്മവീടിന്റെ അടുത്ത് ജോലി ചെയ്യുകയായിരുന്നു ...

താമസിച്ചിരുന്നതാകട്ടെ ഞാൻ പഠിച്ചിരുന്ന 

കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിന്റെ തൊട്ടടുത്തുള്ള .

MMKLodge ലും ഹെൽത്ത് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത്

കുറച്ചു നാൾ മസ്ക്കറ്റിൽ ജോലി ചെയ്തു ....

ഇപ്പോൾ തിരുവനനന്തപുരത്ത് കണ്ണമ്മൂലയിൽ താമസിക്കുന്നു :

( ചിത്രവും കുറിപ്പും - ശേഖരത്തിൽ നിന്നും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക