
കാലിഫോർണിയ: ആസ്വാദക മനസുകളെ അനുഭൂതിയുടെ സാന്ദ്രലയത്തിൽ ആറാടിച്ച "സ്വരസന്ധ്യ" എന്ന സായാഹ്ന സംഗീത പരിപാടി ഫോമ വെസ്റ്റേൺ റീജിയന്റെ മകുടത്തിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു. RVP ജോൺസൺ ജോസഫിന്റെ മേൽനോട്ടത്തിൽ, ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിന്റെ ലീഡേഴ്‌സ് ആയ ബീന പോൾ, ഡോ.മഞ്ജു പിള്ള, ജാസ്മിൻ പരോൾ, വിനിത സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ, അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ഞായറാഴ്ച സായാഹ്നത്തിൽ ആരംഭിച്ച "സ്വരസന്ധ്യ" ഗാനങ്ങളുടെ മധുരിമ കൊണ്ടും പങ്കെടുത്തവരുടെ ആധിക്യം കൊണ്ടും ഹൃദ്യമായിരുന്നു.
വെസ്റ്റേൺ റീജിയനിൽ നിന്നുള്ള വനിതാ ഗായികമാർക്ക് അവരുടെ സംഗീത വാസന പ്രകടിപ്പിക്കാൻ ഒരുക്കിയ വേദിയും തീയതിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗായികമാരായ എലെയ്ൻ സജി, അപർണ ബീന, ധനുശ്രീ, ദുർഗ, ധന്യ ഗോപിനാഥ്, പ്രീത സായൂജ്, ഐശ്വര്യ, എന്നിവരുടെ ആലാപനങ്ങൾക്ക് എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.
മുഖ്യ അതിഥിയായി ഐഡിയ സ്റ്റാർ സിംഗർ സീസൺ-6 വിജയിയും പ്രശസ്ഥ ഇൻഡ്യൻ പ്ലെ ബാക് സിംഗുമായ മെറിൻ ഗ്രിഗറി, ആരതി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ആശ ഗോപാൽ, എന്നിവർ പങ്കെടുത്തു. മൂന്ന് മണിക്കൂറോളം തുടർച്ചയായി നടത്തപ്പെട്ട ഈ പരിപാടിയുടെ വിജയത്തിനായി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർ ഏറെയായിരുന്നു. സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്ത സജിത്ത് തൈവളപ്പിൽ, ജാക്‌സൺ പൂയപ്പാടം, സാജൻ മൂലേപ്ലാക്കൽ, എന്നിവർ പ്രത്യേക പ്രശംസക്കർഹരായി.
നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷണൽ വുമൺസ് ഫോറം ചെയർ സ്മിത നോബിൾ, എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ആർവിപി ജോൺസൺ ജോസഫിന്റെ നേതൃത്വൽ വെസ്റേറൺ റീജിയനിൽ നടക്കുന്ന തുടർച്ചയായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ആരും തുണയില്ലാതെ വഴിയോരങ്ങളിൽ അലഞ്ഞു തിരിഞു നടക്കുന്ന സ്ത്രീകളുടെയും അവർക്കു ജനിയ്ക്കുന്ന കുഞുങ്ങളുടെയും അഭയ കേന്ദ്രമായ സ്നേഹതീരം ഓർഫനേജിനു വെസ്റ്റേൺ റീജിയൻ അംഗങ്ങൾ നൽകിയ സംഭാവനകൾക്ക് അദ്ദേഹം മുക്തകണ്ടം പ്രശംസിച്ചു.
അമേരിക്കയിലുടനീളമുള്ള ഫോമായുടെ വ്യത്യസ്‌ത റീജിയനുകളിൽ നിന്നും ധാരാളം ആസ്വാദകർ ഈ പരിപാടിയിൽ പങ്കെടുത്തത് വേറിട്ട ഒരു അനുഭവമായി. ഡോക്ടർ മഞ്ജു പിള്ള സ്വാഗതവും, വുമൺസ് ഫോറം സെക്രട്ടറി വിനിത സുരേഷ് നന്ദിയും പറഞ്ഞു. റീജിയനിൽ നിന്നുമുള്ള നാഷണൽ കമ്മറ്റി മെംബേർസ് ആയ സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജ്കുട്ടി പുല്ലാപ്പള്ളി, ഓജസ് ജോൺ, ആഗ്നസ് ബിജു, ശരത് നായർ എന്നിവരും, റീജിയണൽ കമ്മറ്റി ചെയർ റിനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് പ്രസിഡൻ്റ് ജോസഫ് ഔസോ, ജോയിൻ്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പിആർഒ പന്തളം ബിജു, ജാസ്മിൻ പരോൾ, രശ്മി സജി, ജാക്സൺ പൂയപ്പാടം,, റീജിയണൽ വിമൻസ് ഫോറം ചെയർ ബീന പോൾ, സെക്രട്ടറി വിനിത സുകുമാരൻ, വൈസ് ചെയർമാൻ തുഷാര ഉറുമ്പിൽ, ജോയിൻ്റ് സെക്രട്ടറി ശ്രീവാണി സ്റ്റീജിത്ത്, രേഷ്മ നാരായണ സ്വാമി, ഫെസ്റ്റിന തോമസ്, റോണിയ താജു, ഫെസ്റ്റിന തോമസ്, എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.