
'മനസാന്തരപ്പെടുവിൻ ; സ്വർഗ്ഗ രാജ്യം സമീപച്ചിരുന്നു'
ന്യൂ യോർക്ക് : പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവും ഷംഷാബാദ് അതി രൂപതധ്യക്ഷനുമായ മാർ ആന്റണി പ്രിൻസ് പാണേങ്ങാടൻ നയിക്കുന്ന വാർഷിക ധ്യാനം റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ മാർച്ച് 13,14,15 തീയതികളിൽ നടത്തപ്പെടുന്നു.
മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരാധന, കുരിശിന്റ വഴി, വിശുദ്ധ കുർബ്ബാന. തുടർന്ന് പ്രിൻസ് പിതാവ് നയിക്കുന്ന വചന പ്രഘോഷണം. മാർച്ച് 14 ശനിയാഴ്ച രാവിലെ 8 മുതൽ 9 വരെ മാധ്യസ്ഥ പ്രാർത്ഥനയും ആരാധനയും.
9 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് വചന സന്ദേശം. വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബ്ബാനയുടെ ആരാധനയോടെ സമാപനം.
മാർച്ച് 15 ഞായർ രാവിലെ 9 മണിക്ക് ആരാധനയും മാധ്യസ്ഥ പ്രാർത്ഥനയും.
10 മണിക്ക് ദിവ്യ ബലി, തുടർന്ന് നോയോമ്പ് ഒരുക്കൽ സുവിശേഷ പ്രഘോഷണം. വൈകിട്ട് 5 മണിക്ക് പരിശുദ്ധ കുർബ്ബാനയുടെ ആരാധനയോടെ സമാപനം.

മോട്ടിവേഷണൽ പ്രഭാഷകയും കൗൺസിലറും Anointing Fire Catholic Youth Ministry യുടെ ഗ്ലോബൽ യൂത്ത് ലീഡറുമായ ശ്രീമതി ഐനിഷ് ഫിലിപ്പിന്റെ നേതൃത്വത്തിൽ സോഷ്യൽ ഹാളിൽ കുട്ടികൾക്കും യുവ ജനങ്ങൾക്കുമായി ഇംഗ്ലീഷിൽ പ്രത്യേക ധ്യാനവും ഒരുക്കിയിട്ടുണ്ട്.
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം- കർത്താവിന്റെ വഴിയൊരുക്കുവിൻ ; അവന്റെ പാതകൾ നേരെയാക്കുവിൻ
എന്ന് ഏശയ്യ പ്രവാചകന്റെ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ പാപമോചനത്തിനുള്ള അനുതാപത്തിന്റെജ്ഞാനസ്നാന പ്രസംഗം കേൾക്കുവാനും ഈ നോമ്പ് കാലം ആത്മാവിൽ ഫലദായകമാക്കുവാനും ദുഃഖ വെള്ളിയുടെ അനുഭവം ഹൃദയത്തിൽ നിറച്ചു ഉത്ഥാനത്തിന്റെ പ്രത്യാശയിലേക്ക് പ്രവേശിക്കുവാനും എല്ലാവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാദർ സ്റ്റീഫൻ കണിപ്പിള്ളിൽ അറിയിക്കുന്നു. കുമ്പസാരത്തിനുള്ള അവസരം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണെന്നും അത് ഫല പ്രദമായി ഉപയോഗിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഫാ. സ്റ്റീഫൻ ഉദ്ബോധിപ്പിക്കുന്നു.