
വാഷിംഗ്ടൺ ഡി സി: മെയ് 23-ന് സോക്കർ ഇതിഹാസം ഐ എം വിജയൻ ക്യാപിറ്റൽ കപ്പ് സോക്കർ കിക്ക് ഓഫ് ചെയ്യുന്നു
ഇദം പ്രഥമമായി നോർത്ത് അമേരിക്കയിലെ ഒരു സോക്കർ ടൂർണ്ണമെന്റിൽ ഇന്ത്യൻ സോക്കർ ഇതിഹാസം ഐ എം വിജയൻ അതിഥിയായി എത്തുന്നു!
ക്യാപിറ്റൽ സിറ്റിയായ വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം ഐ എം വിജയൻ ഉത്ഘാടനം ചെയ്യുന്നു!
അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്.

മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം കെങ്കേമമായി നടത്താനായി വൻ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഐ എം വിജയനോടൊപ്പം വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃനിരയിലെ പ്രമുഖരും പങ്കെടുക്കുന്നു.
ടൂർണ്ണമന്റ് നടത്തിപ്പിനായി സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്ജ്, മനു സെബാസ്റ്റ്യൻ , സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്കി ജോസഫ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃതത്തതിൽ വിവിധ സംഘാടക കമ്മറ്റികൾ നിലവിൽ വന്നു.
ക്ലബ് ഭാരവാഹികളായ നോബിൾ ജോസഫ് , നബീൽ വളപ്പിൽ , റെജി തോമസ് എന്നിവർ വിവരങ്ങൾ പങ്ക് വച്ചു.