
ന്യു യോർക്ക്: നിരവധി ഷോകൾ അവതരിപ്പിക്കുകയും പുതിയ താരനിരയെ അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുള്ള ടി ആൻഡ് ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ 'ഔറ 2026' അണിയറയിൽ ഒരുങ്ങുന്നു. പ്രമുഖ താര - ഗായക സംഘത്തിന്റെ ഡാൻസ് - മ്യുസിക് - കോമഡി ഷോ 'വൈബ് ആണ് ബ്രോ' ജൂലൈ- ഓഗസ്റ് മാസങ്ങളിൽ അമേരിക്കയിൽ വിവിധ സ്റ്റേജുകളിൽ അരങ്ങേറും.
മികച്ച ഷോകൾ അണിയിച്ചൊരുക്കുന്ന ജി.എസ് . വിജയൻ സംവിധാനം ചെയ്യുന്ന ഷോയിൽ റോണി റാഫേൽ ആണ് ൺ സംഗീതം സംവിധാനം ചെയ്യുന്നത്. നൃത്തപരിപാടികൾ ഒരുക്കുന്നത് ബിജു ധ്വനി തരംഗ്.
സിനിമയിൽ പൊട്ടിച്ചിരികൾ ഒരുക്കുന്ന ഷാജോൺ കാര്യാൽ അടക്കമുള്ള താരങ്ങളാണ് എത്തുന്നത്. അതിനാൽ തന്നെ തികച്ചും വ്യത്യസ്തമായ പരിപാടി ആയിരിക്കും ഇത്. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതല്ലേ ഈ ഷോ.
വിവരങ്ങൾക്കും ബുക്കിംഗിനും: 832 998 5873; 646 231 6314; 516 988 5834