
മകളെയിനി കണ്ണാടി കാട്ടാതെ നോക്കുക സ്വരം താഴ്ത്തി വൈദ്യൻ പറഞ്ഞതെല്ലാം അമ്മയോടെങ്കിലും കേട്ടു , ഞെട്ടാതവൾ അമ്ലവർഷത്തിൽ മുഖം വെന്തുപോയവൾ
അല്ലെങ്കിലിനിയവൾക്കെന്തിനു കണ്ണാടി? എഴുതി കറുപ്പിയ്ക്കുവാനില്ല കൺപീലി,
ചായം പുരട്ടുവാൻ അധരങ്ങളില്ലപോൽ കത്തിക്കരിഞ്ഞു വെറുമസ്ഥിയാം മുഖം
വിജനമാം വീഥിയിൽ പതിവായൊരാൾ കാതിലന്നോതിയ കിന്നാരമൊക്കെയും നിരസിച്ചു നീങ്ങിയതിലെന്തു തെറ്റ് ?
പറയുക ലോകമേ ഇതെന്തു നീതി?
കത്തിക്കരിയാത്ത വാക്കും കിനാക്കളും ഒരുപാടുപേരുടെ ഒച്ചയായ് തീർന്നിതാ അതിജീവനത്തിൻ്റ ധീരമാം പാതയിൽ , വേണ്ടയവർക്കിനി ഉടയുന്ന കണ്ണാടി !