Image

വേൾഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിൻസ് ഭരണസമിതി പ്രവർത്തന ഉത്ഘാടനവും ലോക വനിതാദിനാഘോഷവും അവിസ്മരണീയമായി

സ്മിതാ സോണി, ഒർലാണ്ടോ Published on 12 March, 2026
വേൾഡ് മലയാളി കൗണ്‍സില്‍  ഫ്ലോറിഡ പ്രൊവിൻസ്  ഭരണസമിതി പ്രവർത്തന ഉത്ഘാടനവും ലോക വനിതാദിനാഘോഷവും  അവിസ്മരണീയമായി

ഫ്‌ളോറിഡ:-  വേൾഡ് മലയാളി കൗൺസിൽ (WMC) ഫ്ലോറിഡ പ്രോവിസിൻസ്‌  2026 -2027 വർഷത്തെ പ്രവർത്തനോത്ഘാടനം ലോക വനിതാദിനാഘോഷവും സൂം പ്ലാറ്റ്ഫോമിൽ മാർച്ച് 7 ശനിയാഴ്ച വൈവിധ്യമായ കലാപരിപാടികളോടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. പ്രൊവിൻസ് പ്രസിഡന്റ്  ശ്രീമതി. രേഷ്‌മ പുത്തൻ സ്വാഗതം ആശംസിച്ചു.
ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറം  പ്രസിഡന്റ് ശ്രീമതി അനുരാധ മനോജ്,  പ്രൊവിൻസ് ജോയിൻറ്  സെക്രട്ടറി ശ്രീമതി. ഹിന്ദുജ H നായർ എന്നിവർ അവതാരകരായിരുന്നു.

വിശിഷ്ടാതിഥിയായിരുന്ന പ്രമുഖ സിനിമ സിരിയൽ താരം ശ്രീമതി. സൂര്യ കല  സ്ത്രീകൾ സ്വന്തം കാലിൽ നിന്ന് സ്വയം പര്യാപ്തത കൈവരിയ്ക്കുന്നതിനോടൊപ്പം സ്വന്തമായ ഐഡന്റിറ്റി ഉണ്ടായ്ക്കിയെടുക്കേണ്ടതിന്റെ  അനിവാര്യതയെക്കുറിച്ചു പ്രതിപാദിച്ചതോടൊപ്പം സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചു അവബോധമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സദസിനെ പ്രബോധിപ്പിച്ചു  പ്രവർത്തനോത്ഘാടനം നിർവഹിച്ചു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള  പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേത്യുത്വം വഹിച്ചു. ചെയർമാൻ ശ്രീ. സോളമൻ ഡാളസ്  ( വെസ്റ്റ് പാം ബീച്ച് ), പ്രസിഡന്റ്  ശ്രീമതി. രേഷ്‌മ പുത്തൻ  (ജാക്‌സൺവിൽ ) ,ജനറൽ  സെക്രട്ടറി ശ്രീ.രഞ്ജി ജോസഫ്  (കിസ്സമീ), ട്രെഷറർ ശ്രീ.സോണി കണ്ണോട്ടുതറ (സാൻഫോർഡ്), വൈസ് ചെയർമാൻ ശ്രീ. റെജിമോൻ ആൻ്റണി (വെസ്റ്റ് പാം ബീച്ച്), വൈസ് പ്രസിഡന്റ് അഡ്മിൻ ശ്രീ.സണ്ണി കൈതമറ്റം (വിന്റർ പാർക്ക് ), ജോയിൻറ് സെക്രട്ടറി ശ്രീമതി. ഹിന്ദുജ H നായർ  (ജാക്‌സൺവിൽ ), ജോയിൻറ് ട്രെഷറർ ശ്രീ.ബിജു തോമസ് ( താമ്പാ ), ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ  പ്രസിഡന്റ് ശ്രീമതി അനുരാധ മനോജ്,  , സെക്രട്ടറി Dr. പ്രിയ ജെറി, ട്രഷറർ ശ്രീമതി ബിജി ജോസഫ് , വൈസ് പ്രസിഡന്റ് Dr. മിനു ജോർജ്, ജോയിന്റ് സെക്രട്ടറി  ശ്രീമതി   സെലിൻ സണ്ണി, ജോയിന്റ് ട്രഷറർ  ശ്രീമതി  പ്രഭ മാത്യു, റീജിയണൽ   പ്രതിനിധികളായി ശ്രീമതി  റോഷ്‌നി ക്രിസ്‌നോയൽ,   ശ്രീമതി  ജെസ്സി തോമസ്, Dr. അഞ്ജു മോഹൻ, , ശ്രീമതി അൽക്ക ലിജോ, ശ്രീമതി മെർലിൻ മാത്യു.  എന്നിവർ ഫ്ലോറിഡ പ്രൊവിൻസിന്റെ  പുതിയ സാരഥികളായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു


വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ശ്രീ.ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ.ക്രിറ്റിസ്ഫെർ വര്ഗീസ് ,അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കൊയ്ക്കലേത്ത്, പ്രസിഡൻറ് ശ്രീ. ജോൺസൺ തലചെല്ലൂർ ,സെക്രട്ടറി ശ്രീ. അനീഷ് ജെയിംസ്, ജോയിന്റ് സെക്രട്ടറി സ്മിതാ സോണി,ഫ്ലോറിഡ പ്രൊവിൻസ് ചെയർമാൻ ശ്രീ. സോളമൻ ഡാളസ് , അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി Dr. സൂസൻ ചാണ്ടി എന്നിവർ ആശംസയർപ്പിച്ചു.

ഫ്‌ളോറിഡയിലെ നാനാഭാഗങ്ങളിൽനിന്നും വൈവിധ്യമാർന്ന നയന മനോഹരങ്ങളായ കലാപരിപാടികൾ സൂമിലൂടെ അവതരിപ്പിച്ചു. മലയാളികളുടെ ഈ കൂട്ടായ്മ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകുവാൻ പ്രാർഥിച്ച് കൊണ്ട് ഫ്ലോറിഡ പ്രൊവിൻസ് ട്രഷറർ സോണി കണ്ണോട്ടുതറയുടെ  കൃതജ്ഞതയോടെ പരിപാടികൾ പര്യവസാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക