Image

50 ഓളം ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

Published on 12 March, 2026
 50 ഓളം ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ  ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: സിനിമ - സീരിയൽ നടൻ ഹരിമുരളി മരിച്ച നിലയിൽ. പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമയില്‍ ബാലതാരമായി തിളങ്ങിയ നടനാണ് ഹരിമുരളി. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ പതിനഞ്ചോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.ദിലീപ് നായകനായ രസികനിലൂടെയാണ് ഹരിമുരളി കയ്യടി നേടുന്നത്. ദിലീപുമൊത്തുള്ള ചിത്രത്തിലെ രംഗങ്ങള്‍ ചിരിപടര്‍ത്തിയതായിരുന്നു.

 വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ്. 

എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്ന വിട്ടിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക