Image

റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു

പി പി ചെറിയാൻ Published on 12 March, 2026
റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ :തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ & സാറാമ്മ മാമ്മൻ. ദമ്പതികളുടെ മകൻ  റോയ് വി. മാമ്മൻ (68)  2026 മാർച്ച് 9-ന് ഉച്ചയ്ക്ക് 2:30-ഓടെ (ടെക്സസ്  സമയം) ഹൂസ്റ്റണിൽ അന്തരിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.എൽ.എസ്  എന്ന അപൂർവ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കർത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി ബ്രദറൻ അസംബ്ലി മുൻ അംഗമാണ്.

ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).

മക്കൾ:  ബെക്കി & നഥാൻ
ലിയ & ആബേൽ

സഹോദരങ്ങൾ:
ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യു.എസ്.എ)
സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം)
വത്സ ജേക്കബ് & ജേക്കബ്സൺ എം.കെ. (പാങ്ങപ്പാറ, തിരുവനന്തപുരം)

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക