
ദേശീയപാതകൾ നിർമിക്കുന്നതും വികസിപ്പിക്കുന്നതും പ്രധാനമായും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള National Highways Authority of India മുഖേനയാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ രൂപകൽപ്പന, ഫണ്ടിംഗ്, ടെണ്ടർ നടപടികൾ, നിർമ്മാണം എന്നിവയിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ട്.
എന്നാൽ അതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ പങ്കും അത്ര തന്നെ നിർണായകമാണ്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ, നിയമ-ഭരണ സഹായങ്ങൾ എന്നിവയിൽ സംസ്ഥാന സർക്കാർ വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. കേരളത്തിൽ ദേശീയപാത വികസനം വേഗത്തിലാക്കാൻ Government of Kerala വിവിധ ഘട്ടങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ, ഒരു ദേശീയപാത പദ്ധതി കേന്ദ്രസർക്കാരിന്റെ മാത്രം നേട്ടമോ സംസ്ഥാന സർക്കാരിന്റെ മാത്രം നേട്ടമോ അല്ല. അത് ജനങ്ങളുടെ നന്മക്കായി രണ്ട് ഭരണകൂടങ്ങളും ചേർന്ന് നടത്തിയ സംയുക്ത പ്രവർത്തനത്തിന്റെ ഫലമാണ്.
വികസനത്തെ രാഷ്ട്രീയമായി സ്വന്തമാക്കുന്നതിനു പകരം, ജനങ്ങൾക്ക് വേണ്ടി ചേർന്ന് ചെയ്ത പ്രവർത്തനമായി അത് അംഗീകരിക്കപ്പെടുന്നതാണ് ജനാധിപത്യത്തിന്റെ ആത്മാവ്.
കേരളം കൂടെ നിന്ന് പണിത വഴിയുടെ ഉദ്ഘാടനം…
പക്ഷേ കേരള സർക്കാറിന് ക്ഷണമില്ല!
ദേശീയപാത വികസനത്തിൽ
ഭൂമി ഏറ്റെടുക്കൽ മുതൽ
ജനങ്ങളുടെ സഹകരണവും
സംസ്ഥാന സർക്കാറിന്റെ ഇടപെടലും
അനവധി പരിശ്രമങ്ങളാണ് പിന്നിൽ.
അത്തരം ഒരു പദ്ധതിയുടെ ഉദ്ഘാടനത്തിൽ
കേരള സർക്കാറിനെ പൂർണമായും ഒഴിവാക്കി
പകരം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവിനെ
ഉൾപ്പെടുത്തുന്നത്
കേരള ജനതയെ അവഗണിക്കുന്ന സമീപനമല്ലേ?
വികസനം രാഷ്ട്രീയത്തിന്റെ പേരിൽ
സ്വന്തമാക്കാനുള്ള ശ്രമങ്ങൾ
ജനങ്ങൾ തിരിച്ചറിയും.
കേരളത്തിന്റെ അവകാശം
കേരളം ചോദിക്കും.
പ്രധാനപ്പെട്ട ഒരു കാര്യം നാഷണൽ ഹൈവേ ഉദ്ഘാടനത്തിന ചടങ്ങിൽ പങ്കെടുക്കുന്ന ഒരാൾ സുരേഷ് ഗോപിയാണ്. ഇതേ സുരേഷ് ഗോപിയാണ് വയൽക്കിളി സമരത്തിൽ മണ്ണും ശേഖരിച്ച് നാഷണൽ ഹൈവേ പ്രവർത്തനം തടയാൻ ഡൽഹിക്ക് പോയത്.
ഇതേ സമരത്തിൽ പങ്കെടുത്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയാണ്.
ഇന്ന് അതേ സ്ഥാനത്താണ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനത്തിന് വേദിയിൽ കയറി ഇരിക്കുന്നത്
ദേശീയപാതാ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയാണ് പൊതുമരാമത്ത് വകുപ്പ്
ഭൂമി ഏറ്റെടുക്കലിനായി 5800 കോടി രൂപ ചിലവഴിച്ചത് എൽഡിഎഫ് സർക്കാരാണ്