Image

പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാൻ തീരുമാനം

Published on 11 March, 2026
പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ മാർച്ച് 9ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ (SCCC) നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ് സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.


പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.


ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആനുപാതികമായി ലഭ്യമാക്കുക. ദളിത് ക്രൈസ്തവ സംവരണം അനുവദിക്കുക.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക. പാസ്റ്റർമാർക്കും സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക. സർക്കാർ ബോർഡുകളിലും ന്യൂനപക്ഷ കമ്മീഷനിലും പ്രാതിനിധ്യം ഉറപ്പാക്കുക. ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളിൽ സത്വര നടപടി സ്വീകരിക്കുക. തുടങ്ങിയവയാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചാണ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുന്നത്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-11 13:07:56
അയ്യോ അപ്പോൾ ഇത്രയും നാൾ മാത്തുള്ള യും കൂട്ടരും SC/ST ആയിരുന്നുവോ? അതോ B/C ആയിരുന്നുവോ??? Rejice
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-03-11 14:16:34
ഈ ആവശ്യങ്ങൾ ഒക്കെ ഇവന്മാർ ഏശുവിന്റെ സന്നിധിയിൽ അല്ലേ ബോധിപ്പിക്കേണ്ടിയത്?? ഏശു അപ്പച്ചന്റെ പാദ പീഠത്തിങ്കൽ അല്ലേ സമർപ്പിക്കേണ്ടിയത്?? ഒരു പാട്ടിന്റെ രണ്ടു വരികൾ ഞാൻ പാടാം.... ((ലോകം വേണ്ടാ എനിക്കൊരു my രും വേണ്ടാ... എന്റെ താതന്റെ സന്നിധേ ചേർന്നാൽ മതി....)) അടുത്ത പാട്ട്... ((മൺമയമാം ഈ ഉലകിൽ കാണ്മതും മായ.... വന്മഹിമാ ധന സുഖങ്ങൾ സകലതും മായ...)) ഉളുപ്പുണ്ടോ ക്രിസ്ത്യാനി നിനക്ക്??? Rejice ജോൺ
Sunil 2026-03-11 14:33:18
Wrong decision. Pentecostal or Brethren groups are not Christian Churches. Pentecostal is a fellowship. Brethren is an assembly. Christian Church must meet 4 requirements ie One, Holy, Catholic and Apostolic. Pentecostal, Brethren, Jehovah's Witness, Seventh Day etc do not meet these requirements.
ഒരു പുതു കൃസ്ത്യാനി 2026-03-11 17:49:30
അവർ പണ്ടും ഇപ്പോഴും എല്ലായിപ്പോഴും ക്രിസ്ത്യാനികൾ തന്നെ. യേശുവിനെ പറ്റി പ്രസംഗിക്കുന്നവർ യേശുവിനെ നെഞ്ചിലേറ്റിയവർ എല്ലാം ക്രിസ്ത്യാനികൾ തന്നെ. ക്രിസ്ത്യാനികളുടെ ഇടയിൽ വേർതിരിവ് ഉണ്ടായാലും, വിവിധ ഡിനോമിനേഷൻസ് ഉണ്ടായാലും എല്ലാവരും ക്രിസ്ത്യാനികൾ തന്നെ. നോർത്ത് ഇന്ത്യയിൽ ഏത് ക്രിസ്ത്യൻ വിഭാഗത്തിന് അടി കിട്ടിയാലും അത് എല്ലാ ക്രിസ്ത്യാനികൾക്കും അടി കിട്ടുന്ന മാതിരി തന്നെ കണക്കാക്കി ക്രിസ്ത്യാനികൾ ഒറ്റക്കെട്ടായി നിന്ന് അവരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി മാർഗത്തിൽ കൂടി പോരാടണം. മോഡി പാർട്ടിക്കാർ അടി കൊടുക്കുന്നത് അത് പെന്തിക്കോസ്ത് ആണോ, അത് സുറിയാനി ആണോ, അത് സീറോ ക്രിസ്ത്യാനിയാണോ, ഓർത്തഡോക്സ് ക്രിസ്ത്യാനിയാണോ, അതൊക്കെ കാനായ ക്രിസ്ത്യാനിയാണോ, മലങ്കര ക്രിസ്ത്യാനിയാണോ, CSI, മാർത്തോമാ എന്നൊന്നും നോക്കിയല്ല. ഏതു നോമിനേഷൻ പെറ്റ ക്രിസ്ത്യാനിക്ക് അടി കിട്ടിയാലും അവർ അന്യോന്യം ചേർന്നുനിന്ന് കരയണം, ചേർന്നുനിന്ന് തിരുമ്മി കൊടുക്കണം. ചേർന്ന നീതിക്കായി പോരാടണം. ഇന്ത്യയിൽ ക്രിസ്ത്യാനി എന്ന നിലയിൽ ഏറ്റവും കൂടുതൽ സമ്പന്നരും, ഏറ്റവും കൂടുതൽ സ്വത്തും, സ്ഥാപനങ്ങളും , ശക്തിയും ക്ലൗട്ടും ഉള്ള സീറോ മലബാർ കത്തോലിക്കർ വേണ്ടി വന്നാൽ മറ്റ് അവാന്തര ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക