Image

കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി-IBRF കോട്ടയം കൺവെൻഷൻ

Published on 11 March, 2026
കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി-IBRF കോട്ടയം കൺവെൻഷൻ

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച്  നടത്തപ്പെടുന്ന  രണ്ടാമത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇന്റര്‍നാഷണല്‍ ബോട്ട് റേസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന Meet & Greet  യോഗങ്ങളില്‍ രണ്ടാം യോഗം മാര്‍ച്ച് 8 ഞായറാഴ്ച കോട്ടയം വെസ്റ്റ് ക്ലബ് ഹാളില്‍ നടത്തപ്പെട്ടു.

 

താഴത്തങ്ങാടി ജലമേളയുടെ മുഖ്യ സംഘാടകര്‍ പങ്കെടുത്ത യോഗത്തില്‍ IBRF നാഷണല്‍ സെക്രട്ടറി ശ്രീ കുര്യച്ചന്‍ കെ ജി അദ്ധ്യഷനായി. ക്ലബ്ബിന്റെ ട്രഷറര്‍ ശ്രീ രാജേഷ്  സ്വാഗതം പറഞ്ഞു. IBRF global പ്രസിഡന്റും കാനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ ശ്രീ കുര്യന്‍ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. മാര്‍ച്ച് 29 നു നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ വാന്‍ വിജയമാക്കാന്‍ എല്ലാ വല്ല സമിതികളും പരിശ്രമിക്കണമെന്നും കുര്യന്‍ പ്രാക്കന്മാ അഭ്യര്‍ത്ഥിച്ചു. IBRF വള്ളംകളി മേഖലയെ കൂഒട്ടിയിണക്കുന്ന ചങ്ങല ആണെന്നും എല്ലാ സഹകരണങ്ങളും കോട്ടയത്തെ വെസ്റ്റ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും നാഷണല്‍ സെക്രട്ടറി കുര്യച്ചന്‍ കെ ജി പറഞ്ഞു . രാജേഷ് കുമാര്‍ സുനില്‍ മാത്യു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
 

കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി-IBRF കോട്ടയം കൺവെൻഷൻ
കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി-IBRF കോട്ടയം കൺവെൻഷൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക