Image

'ആരാധനാലയങ്ങൾ വളരുമ്പോൾ… കരുണയും വിശ്വാസവും കുറയുന്നോ?' (ജെയിംസ് കൂടൽ)

Published on 11 March, 2026
'ആരാധനാലയങ്ങൾ വളരുമ്പോൾ… കരുണയും വിശ്വാസവും കുറയുന്നോ?' (ജെയിംസ് കൂടൽ)

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ.

യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകൾ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാൽ ആ യാത്രകളുടെ പിന്നിൽ കേരളത്തിലെ വീടുകളിൽ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളിൽ മാതാപിതാക്കൾ മാത്രം. ഒറ്റപ്പെടലിൻ്റെ വേദന അവർക്കുണ്ട്. ഗ്രാമങ്ങളിൽ വയോധികരുടെ സാന്നിധ്യം വർധിക്കുന്നു. വൃദ്ധസദനങ്ങൾ നിറയുന്നു.

കേരളം പതുക്കെ ഒരു പുതിയ സാമൂഹിക യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം മറ്റൊരു സത്യവും സമൂഹത്തിന്റെ മുന്നിൽ ഉയരുന്നു. ദീർഘകാല രോഗങ്ങൾ വർധിക്കുന്നു. കാൻസർ രോഗികളുടെ എണ്ണം ഉയരുന്നു. വൃക്കരോഗം ബാധിച്ചവർക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളിൽ നീളുന്ന നിരകൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ തുറന്നു കാണിക്കുന്നു.

പാലിയേറ്റീവ് കെയർ, ഒരുകാലത്ത് അപൂർവമായി കേട്ടിരുന്ന ഒരു പദം, ഇന്ന് കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. അവസാനഘട്ട രോഗികളായ മനുഷ്യർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും കരുണയും നൽകുന്ന ഈ സംവിധാനങ്ങൾ ഒരു സമൂഹത്തിന്റെ മനുഷ്യത്വത്തിന്റെ അളവുകോലുകളാണ്.

പക്ഷേ ഇതേ സമയത്ത് കേരളത്തിന്റെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മറ്റൊരു കാഴ്ച കൂടി ഉയരുന്നു. പുതിയ ആരാധനാലയങ്ങൾ.
വലിയ ഗോപുരങ്ങൾ.
ആകാശം തൊടുന്ന കെട്ടിടങ്ങൾ.

ഗ്രാമം തോറും കോടികൾ സമാഹരിച്ച് പുതിയ നിർമാണങ്ങൾ ഉയരുന്നു. മണികൂറ്റങ്ങൾ, അലങ്കാരങ്ങൾ, പ്രകാശഭംഗികൾ. വിശ്വാസത്തിന്റെ പേരിൽ, ഭക്തിയുടെ പേരിൽ, സമൂഹത്തിന്റെ അഭിമാനത്തിന്റെ പേരിൽ. ഭക്തി മനുഷ്യന്റെ ആത്മീയ യാത്രയുടെ ഭാഗമാണ്. അതിൽ സംശയമില്ല. പക്ഷേ ഒരു ചോദ്യം സമൂഹം ചോദിക്കാൻ മടിക്കുന്നു. ഈ ഭീമൻ നിർമ്മിതികൾ മനുഷ്യവേദന കുറയ്ക്കാൻ എന്താണ് ചെയ്യുന്നത്? ഒരു ഗ്രാമത്തിൽ പുതിയ ദേവാലയം ഉയരുമ്പോൾ അതേ ഗ്രാമത്തിൽ ഡയാലിസിസ് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളും ഉണ്ട്. അവസാനഘട്ട രോഗികളുമായി കഴിയുന്ന കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണം ലഭിക്കാത്ത പ്രദേശങ്ങളും ഉണ്ട്. ഒറ്റപ്പെട്ട വയോധികർ അഭയം തേടി വലയുന്ന വീടുകളും ഉണ്ട്.

സമൂഹത്തിന്റെ വിഭവങ്ങൾ എവിടേക്കാണ് ഒഴുകുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.കേരളത്തിന്റെ സാമ്പത്തിക ജീവിതം ദീർഘകാലമായി പ്രവാസികളുടെ അധ്വാനത്തിലാണ് നിലകൊണ്ടത്. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ അയക്കുന്ന പണമാണ് ഈ സമൂഹത്തിന്റെ വലിയ സാമ്പത്തിക അടിത്തറ.

പക്ഷേ ലോകം മാറുകയാണ്. മിഡിൽ ഈസ്റ്റ് വീണ്ടും സംഘർഷങ്ങളുടെ നിഴലിലേക്ക് നീങ്ങുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ മുൻഗണനകൾ വീണ്ടും വിലയിരുത്തേണ്ട സമയം എത്തിയിട്ടില്ലേ മതസ്ഥാപനങ്ങൾ ചരിത്രപരമായി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ച സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക സേവനങ്ങളിലും അവ നിർണായക പങ്കുവഹിച്ചു.

പക്ഷേ ഇന്ന് ചിലിടങ്ങളിൽ മറ്റൊരു പ്രവണതയും കാണാം. പ്രൗഢിയുടെ മത്സരം.
നിർമ്മിതികളുടെ ഭംഗിയിൽ ആത്മീയതയെ അളക്കാനുള്ള ശ്രമം. മതം മനുഷ്യനെ കരുണയിലേക്ക് നയിക്കേണ്ടതാണ് ,ഭയത്തിലേക്കല്ല. വിശ്വാസം മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ് , അടിമത്തത്തിലേക്കല്ല അന്ധവിശ്വാസവും ഭയവും ചേർന്നുണ്ടാകുന്ന നിയന്ത്രണ സംവിധാനങ്ങൾ മതത്തിന്റെ യഥാർത്ഥ ആത്മാവിനോട് പൊരുത്തപ്പെടുന്നില്ല.

അവസാനം സമൂഹം ഒരു ലളിതമായ ചോദ്യത്തിന് മുന്നിലാണ്. നമ്മൾ ഉയർത്തേണ്ടത് കൂടുതൽ ഗോപുരങ്ങളാണോ. അല്ലെങ്കിൽ
മനുഷ്യവേദന കുറയ്ക്കുന്ന സ്ഥാപനങ്ങളോ. കാരണം ഒരു സമൂഹത്തിന്റെ ആത്മീയത അതിന്റെ കെട്ടിടങ്ങളുടെ ഉയരത്തിൽ അല്ല ,
മനുഷ്യന്റെ വേദനയോട് കാണിക്കുന്ന കരുണയിലാണ്.

Join WhatsApp News
വിദ്യാധരൻ ! 2026-03-11 10:23:08
യേശു ചിലരെ അവരുടെ ബെഡ് റൂമിൽ സന്ദർശിക്കുന്നു. അവരോട് സംസാരിക്കുന്നു എന്ന് കേൾക്കുന്നു. ഇനിയും യേശുവിനെ കാണുന്നവർ യേശുവിൻറ്റെ ഫോട്ടോ എടുത്താൽ അത് വിറ്റു പണവും ഉണ്ടാക്കാം. ഇന്ന് ക്രിസ്തിയാനികൾ കൈകൂപ്പുന്ന യേശുവിൻറ്റെ പടം റോമൻ പോപ്പിൻറ്റെ ധുർപുത്രൻറ്റെയാണ്.അലക്സാണ്ടർ ആരാമൻ പോപ്പിന്റെ സ്വന്തം മകൻ കാർഡിനാൽ സിസർ ബോർജിയോയുടേതാണ് നിങ്ങൾ ആരാധിക്കുന്ന യേശു. . അതുപോലെ യേശു സംസാരിച്ച ഭാഷ അറിഞ്ഞിരുന്നു എങ്കിൽ അതെ ഭാഷയിൽ യേശുവിനോടു പ്രാർത്ഥിക്കാമായിരുന്നു. യേശു പ്രാർത്ഥനകൾക്ക് മറുപടി തരാത്തതിൻറ്റെ കാരണം, നിങ്ങളുടെ ഭാഷ യേശുവിന് മനസ്സിലാകുന്നില്ല എന്നതാവാം!!!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-11 12:35:24
💥🔥ദയവായി മാത്തുള്ളാഹ് ഇവിടെ Comment എഴുത്തരുതേ. ഈ വിഷയത്തിൽ ഞങ്ങൾ കുറേപേർ ഒരു decent തീരുമാനം എടുത്തിട്ട് ആ തീരുമാനം മാത്തുള്ളയേ അറിയിക്കാം. ഇവിടെ വന്നു ദയവായി ബഹളം വയ്ക്കരുതേ 🙏🙄🙏 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-11 12:47:51
ഈ ലേഖനത്തിനു കുറേ പ്രതികരണങ്ങൾ ഞാൻ എഴുതും. 🤣🤣പക്ഷേ, ശ്രീ. കൂടൽ ഒരിക്കലും സംശയങ്ങൾക്ക് വിശദീകരണം തരില്ല. പ്രതികരണ തൊഴിലാളികൾ ഏതോ ഗ്രേഡ് കുറഞ്ഞവർ ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നു തോന്നുന്നു.🙄🤣 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-11 12:56:39
ഒന്നര കോടി ഭാരത രൂപ ഏശു ഒരു അങ്കിളിനു കോണക്ക് മുഖാന്തിരം കൊടുത്തുവല്ലോ... ഓർക്കുന്നില്ലേ ആരും. കാറിൽ full tank പെട്രോൾ അടിച്ചു കൊടുത്തു gas cylinder ഫിൽ ചെയ്തു. പരീക്ഷ ജയിപ്പിച്ചു, ക്യാൻസർ സൗഖ്യമാക്കി..... ഇതൊന്നും ആരും അറിഞ്ഞില്ലേ??? ങേ Rejice
vayanakaran 2026-03-11 13:14:24
മതത്തിന്റെ പേരിൽ മനുഷ്യരെ പട്ടിക്കുന്നവരെ അവഗണിക്കുക.അവരുടെ വാർത്തകൾ വായിക്കാതിരിക്കുക. ദൈവം എന്നുപറഞ്ഞു നടക്കുന്ന പ്രകടനങ്ങളെ കണ്ടില്ലെന്നു നടിക്കുക. മാത്തുള്ളയുമായി ചർച്ചക്ക് പോകാതിരിക്കുക. എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുമ്പോൾ സാവധാനം മനുഷ്യർ പൊക്കി കൊണ്ട് നടക്കുന്ന ദൈവം മരിക്കും.
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-03-11 14:34:08
💥🔥To - vayanakaran : - പറ്റിക്കുന്നവരെ അല്ലാ, ആ പ റ്റിപ്പിക്കുന്നവന്റെ പുറകേ പോകുന്ന മൊണ്ണകളെ വേണം അവഗണിക്കാൻ. തങ്കു കള്ളൻ... ok, അവൻ മിടുക്കനാണ്, അവന്റെ മകൻ കോണക്ക് ok...തിരുമേനി മിടുക്കനാണ്, പാസ്റ്റർ മിടുക്കനാണ്..എന്ന് നമ്മൾ ഇല്ലാതാകുന്നുവോ അന്ന് നമ്മുടെ ദൈവത്തിന്റേയും വെടി തീരും. നമ്മൾ വിശ്വസിച്ച് നിലവിൽ വരുത്തുന്നതാണ് ദൈവം. അല്ലാതെ ഉള്ളത് കൊണ്ട് നിലവിലുള്ളതല്ല. Rejice Rejice ജോൺ
ജെ. മാത്യു 2026-03-11 15:59:40
ഹേ വിദ്യാധരാ നിർത്തൂ തന്റെ ജല്പനം. ദൈവം സർവ്വവ്യാപിയാണ്. അടച്ചിട്ടമുറിയിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷനായവനാണ് ഉയർത്തെഴുനേറ്റ ക്രിസ്തു. എല്ലാ ഭാഷയും അറിയുന്നവനാണ് ക്രിസ്തു. യേശുവിന്റെ പടത്തെപ്പറ്റി ഓർത്ത് വിഷമിക്കേണ്ട. തന്നോട് പടത്തിനുമുമ്പിൽ കൈകൂപ്പാൻ ആര് നിർബന്ധിച്ചു. ക്രിസ്ത്യാനികൾ കൈകൂപ്പുന്നത് ലൂക്കോസ് വരച്ചപടം ആണ്. കൂടാതെ വെറോണിക്കയുടെ തൂവാലയിൽ പതിഞ പടവുമുണ്ട്. അതെക്കെ മനസ്സിലാകാൻ വിദ്യ ധരിക്കുകയല്ല വേണ്ടത്.
John Samuel Pastor. 2026-03-11 17:56:25
To: J Mathew; 1] you stated Christians are worshiping the picture of Jesus; painted by Luke. Which Luke? please provide evidence. 2] Veronica is not mentioned in the Gospels. The towel is a 14 th century forgery. Paint your face and press your face in the towel, will you get the same image as in the 'veronica towel'. Please come up with proof. There are 10+ pieces of Jesus's .....k end in different churches. Mary's waist band in several orthodox and Jacobite chuches. Forgery is an art, foundations of faith are inbeded in forgery. If you cannot give proof we may have to consult Dr.Mathulla Pastor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക