
അമേരിക്കയിൽ സ്ഥിരതാമസക്കാരനും ഫിലാടെൽഫിയ ഇമ്മാനുവേൽ സി. എസ്.ഐ. ഇടവകാംഗവുമായ മല്ലപ്പള്ളി കിഴക്കയിൽ ഇട്ടി മാത്യു (അനിയൻ) എഴുതിയ പന്ത്രണ്ടാമത്തെ ഗാനം 'കാൽവരി ക്രൂശിലെ സ്‌നേഹം' ആലപിച്ചിരിക്കുന്നത് ഇമ്മാനുവേൽ സി. എസ്. ഐ. പള്ളി ഇടവക വികാരി സന്ദീപ് ജേക്കബ് അച്ചന്റെ കൊച്ചമ്മ (ഭാര്യ) യും കോട്ടയം സി. എം. എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ പ്രൊഫ. ഡോ. ബെറ്റി എൽസാ ജേക്കബ് ആണ്.
കോട്ടയം പത്തനാട് ഇടയപ്പാറ നവോമി ഓഡിയോ ഡിജിറ്റൽ സ്റ്റുഡിയോയുടെ ബാനറിൽ ഈ പാട്ട് 2026 മാർച്ച് 23 -ാം തീയതി യൂ ട്യൂബിൽ റിലീസ് ചെയ്യുന്നതാണ്. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് കങ്ങഴ ആണ്. ഈ മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് കിഴക്കയിൽ ഇട്ടി മാത്യു ആണ്.