
ടാമ്പാ: ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) തിരഞ്ഞെടുപ്പില്‍ ഫീലിപ്പോസ് ഫിലിപ്, സന്തോഷ് നായര്‍, ആന്റോ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീം ഇന്റഗ്രിറ്റിലൂടെ യുവജന കാര്യ സമിതി അംഗങ്ങളായി ഫ്‌ളോറിഡയില്‍ നിന്ന് ബിനില്‍ ബെന്നിയും ടിയ ബാബുവും മത്സരിക്കുന്നു. ക്ലീന്‍ ഇമേജ് കാമ്പെയ്ന്‍, ശക്തമായ കമ്മ്യൂണിറ്റി പിന്തുണ, സുതാര്യത, ഐക്യം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥികളുടെ നിരയുള്ള ടീ ഇന്റഗ്രിറ്റിയുടെ ഭാഗമായി ഫൊക്കാനയെ മുന്നേറ്റുവാന്‍ ഉള്ള യത്‌നത്തില്‍ ഞങ്ങളും ചേരുന്നൂ എന്ന് അവര്‍ അറിയിച്ചു.
ബിനില്‍ ബെന്നി
ബിനില്‍ ബെന്നി വിദഗ്ദ്ധയായ യുവ അക്കൗണ്ടന്റാണ്. പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മാദ്ധ്യമങ്ങളുടെ പ്രശംസാ പേജുകളില്‍ അക്കൗണ്ടിംഗ് മേഖലയില്‍ തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചവരുടെ പട്ടികയില്‍ ബിനില്‍ ബെന്നി ഇടം നേടിയിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) യുടെ സാംസ്‌കാരിക പരിപാടികളിലെ ഏകോപന നിര്‍വഹണ സാമര്‍ത്ഥ്യത്തിനൊപ്പം, വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങളില്‍ ഉത്സാഹപൂര്‍വം സംഭാവനകള്‍ നല്‍കുന്ന യുവ പ്രവര്‍ത്തക എന്ന ഖ്യാതിയുമാണ് ബിനില്‍ ബെന്നിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സാമ്പത്തിക ആസൂത്രണത്തിനും ക്രമീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ സൗത്ത് വെസ്റ്റ് റിട്രീറ്റ് ഫിനാന്‍സ് ടീമിലെ അംഗം കൂടിയാണ് ബിനില്‍ ബെന്നി. യുവക്ഷേമ കാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിലും, സാംസ്‌കാരിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും, ബിനില്‍ ബെന്നി ഉത്സുകയാണ്.
ടിയ ബാബു
ടിയ ബാബു ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവാണ്. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) യും, ടാമ്പാ മലയാളി അസോസിയേഷനും (TMA) സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക സമ്മേളനങ്ങളില്‍, നൃത്ത കലാശില്പങ്ങള്‍ മികവുറ്റ രീതിയില്‍ ഏകോപിപ്പിക്കുകയും രംഗാവിഷ്‌ക്കരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവജനനന്മയ്ക്കുതകുന്ന പദ്ധതികള്‍ രൂപ കല്പന ചെയ്യുന്നതിലും ആരംഗത്ത് ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്‍കുന്നതിലും ടിയ ബാബു അതിയായ താല്‍പ്പ ര്യം പുലര്‍ത്തുന്നു.
Binil Benny is currently working as an accountant and pursuing continued growth in the accounting field. She has coordinated programs for the Malayalee Aossciation of Tampa (MAT) and actively contributes to various community initiatives. She is alos a member of the Regional Southwest Retreat Finance Team, supporting financial planning and organization. Binil is passionate about working with youth, promoting cultural values, and serving the community through leadership and dedication.
Tia Babu is currently pursuing a career in the healthcare field. She has actively coordinated youth dance programs and presented stage performances at events hosted by the Malayalee Aossciation of Tampa (MAT) and (TMA) She is passionate about working with youth and contributing to her community.