Image

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു

ജെയിംസ് മാത്യു (പി.ആര്‍.ഒ) Published on 10 March, 2026
യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു

മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ 2026-ലെ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ടോമി തോമസും, സെക്രട്ടറി സെലിന്‍ ജഗേസ്വറും അച്ചന്റെ കൈയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.

സ്ഥാനമൊഴിയുന്ന ട്രസ്റ്റി മാത്യു ജോര്‍ജ്, സെക്രട്ടറി ജോസി മാത്യു, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സ്തുത്യര്‍ഹമായ സേവനത്തിനും, ആത്മാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിക്കും അഭിനന്ദനം അര്‍പ്പിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഈവര്‍ഷത്തെ പുതിയ ഭാരവാഹികളെ അ്ച്ചന്‍ സ്വാഗതം ചെയ്യുകയും, അവരുടെ പ്രവര്‍ത്തന വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു
യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു
Join WhatsApp News
cherian 2026-03-10 02:59:03
അഭിനന്ദനം, ഭാവുകങ്ങൾ! ഇതിലെ ആദ്യത്തെ പടത്തിൽ വലത്തുനിന്നു രണ്ടാമത് നിൽക്കുന്നത് ട്രംപ് ആണോ?. ജോൺസൺ അച്ഛൻ ഇപ്പോഴും നല്ല ചറുചുറു ക്കുള്ള ചെറുപ്പക്കാരൻ. എല്ലാ ഭരണാധികാരികൾക്കും ഇടവക കാർക്കും ആരോഗ്യ സൗഭാഗ്യങ്ങൾ കർത്താവിൽ നേരുന്നു. -ഒരു മുൻ മെമ്പർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക