Image

ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ വന്ദേമാതരം 150ആം വാർഷികം ആഘോഷിച്ചു (പിപിഎം)

Published on 09 March, 2026
 ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ വന്ദേമാതരം 150ആം വാർഷികം ആഘോഷിച്ചു (പിപിഎം)

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച 'വന്ദേ മാതരം' ഗാനത്തിന്റെ 150ആം വാർഷികം ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായ സാംസ്‌കാരിക സായാഹ്നത്തിൽ ഹ്യുസ്റ്റണിലെ സെന്റർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ മ്യുസിക്, വല്ലഭ് പ്രീതി സേവാ സമാജ്, ഹവേലി, തുടങ്ങിയ സംഘടനകൾ പങ്കെടുത്തു. 

ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് എണ്ണൂറോളം പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മൊറായ ധോൽ താഷ പാഠക്കിന്റെ താളമേള സമൃദ്ധമായ പ്രകടനത്തോടെയാണ് ആരംഭിച്ചത്. മെട്രോപ്ലെക്സ് തമിഴ് സംഘത്തിന്റെ വീണ കച്ചേരി ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു.

രാജേശ്വരി ഭട്ടിന്റെ ശിഷ്യൻ വന്ദേ മാതരം ക്ലാസിക്കൽ ശൈലിയിൽ ആലപിച്ചു.

പങ്കെടുത്തവർക്കും സഹകരിച്ചവർക്കും കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് നന്ദി പറഞ്ഞു.

വന്ദേ മാതരത്തെ കുറിച്ചുള്ള പ്രദർശനവും ഉണ്ടായിരുന്നു.

Houston tribute to ‘Vande Mataram’ at 150

Join WhatsApp News
Nainaan Mathullah 2026-03-09 14:13:51
What I noticed is that political parties, organizations, or individuals come to power through propaganda and false promises. Once in power, they forget their promises to the people and, promote self interests. Once in power, these people listen to the rich and powerful in the community that supported them and forget the interest of the common people. Common people more interested in their standard of living and income. Instead of focusing on it they fill them with a false sense pf prestige, and portray themselves as protectors of their interests. Their self interests they present as the interest of the people or country. Same thing is President Trump is doing. He is a business man. He listen to the business people of this country, his race or religious interests, and present their interests as the interests of the country. Now he has eyed on the vast resources of oil in Venezuela and Iran. It is true that if they succeed, the oil prices can come down a little bit. But, what about the people of those countries? Their leaders are presented as terrorists or drug traffickers. Is it fair to promote your selfish interests and forget about the well being of others. Same is the mindset behind 'Vandematharam' here. Historically we see this happening in all countries. USA is not an exception
Indian Hindu 2026-03-09 15:52:39
സഹസ്രാബ്ധങ്ങളായി ഭാരതം ആചരിച്ചുപോന്നിരുന്ന അനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ വിദേശമതത്തിന്റെ ചൊൽപ്പടിക്ക് നിന്ന് അവഗണിക്കണമെന്ന ശ്രീ മാത്തുള്ളയുടെ മതതീവ്രത കുറച്ചു കടുപ്പമായി. മാതുലക്ക് ഹാലേലൂയ പറയണം വന്ദേ മാതരം വേണ്ട.. ശരി സാർ.. ആയിക്കോട്ടെ. വന്ദേ മാതരം എന്നാൽ മാതാവിന് സ്തുതി എന്നാണു. ഭാരതീയർ മാതാവിനെ പൂജിക്കുന്നു. കൃസ്തീയ മതതീവ്രവാദികൾ പറയുന്നു കേട്ടു യേശു സ്വന്തം അമ്മയെ ഹേ സ്ത്രീയെ നീ നിന്റെ കാര്യം നോക്ക് എന്ന് പറഞ്ഞെന്നു. അതിലും കുഴപ്പമില്ല. കാരണം ഓരോ രാജ്യത്തും ഓരോ തരം വിശ്വാസങ്ങളാണ്. ശ്രീ മാത്തുള്ള താങ്കൾ ബൈബിൾ പറയുന്നത് അനുസരിച്ച് ജീവിച്ചോളു പക്ഷെ സമൂഹത്തിൽ അശാന്തി പരത്തരുത്. ശ്രീ റെജിസിനെപോലെ ബൈബിൾ നല്ലപോലെ അറിയുന്ന ശ്രീ ആൻഡ്രൂ പ്രതികരണ കോളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാഗ്രതൈ....എന്തിനാണ് ജനിച്ച് വളർന്ന സ്വന്തം ഭൂമിയെ വിദേശത്തു നിന്നും വന്ന മതം സ്വീകരിച്ചുവെന്ന് പറഞ്ഞു അവഹേളിക്കുന്നത് ശ്രീ മാതു.
Ninan Mathullah 2026-03-09 17:29:05
Indian Hindu, why you write negative about me? I didn't mention any of the things in your comment. I made some general observations about all countries. It is your problem that you see it that way. Check your eye sight. People are more interested in their standard of living. Only Hindu fundamentalist see it differently and not the difference between 'Janaganamana' or 'Vandematharam'. Vandematharam was written by a 'matha thewvravaadhi' So, it appeals more to you.
oru Indian 2026-03-09 17:23:02
ഇന്ത്യക്കു മാത്രമായി ഒരു മതം? അതുപോലെ വിദേശ മതം? അതിൽ പൊരുത്തക്കേടില്ലേ? മതം ഒരു രാജ്യത്തിന് വേണ്ടി ആകുമ്പോൾ ദൈവവും ആ രാജ്യക്കാരനാവും. സർവവ്യാപി ആവില്ല എന്നർത്ഥം. ഇന്ത്യയിൽ അധര്മം പെരുകുമ്പോൾ ഇന്ത്യൻ ദൈവം അവതരിക്കും. അമേരിക്കയിലോ? ഇന്ത്യയുടെ സംസ്കാരം അഥവാ മതം മാറാൻ പാടില്ല എന്നൊന്നും ഇല്ല. അനാചാരങ്ങളും അന്ധവിസ്വാസങ്ങളും തകരുക തന്നെ ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക