
സന്തോഷവും സമാധാനവും സ്വസ്ഥതയുമുള്ള ജീവിതത്തിന് സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന സത്യം, അറിയാത്തവരുണ്ട്.
സ്വാതന്ത്ര്യം ദൈവദത്തമോ എന്ന ചോദ്യം ദാര്‍ശനികചിന്തകരിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു സ്വതന്ത്രമായ ഇച്ഛാശക്തി നല്‍കിയെന്നും, അത് നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള വരദാനമാ ണെന്നും വിശ്വസിക്കപ്പെടുന്നു. ഉത്തരവാദിത്തത്തോടെ തീരുമാനങ്ങളെടുക്കു ന്നതിനുവേണ്ട മാര്‍ഗ്ഗദര്‍ശനവും മതങ്ങള്‍ നല്‍കുന്നുണ്ട്. എന്നാലും, അവന്‍റെ ബുദ്ധിയും സര്‍ഗ്ഗശക്തിയും സാമൂഹിക സാഹചര്യങ്ങളില്‍ ലയിച്ചു രൂപാന്തരപ്പെടുന്നതാണ് സ്വാതന്ത്രൃമെന്ന് കരുതുന്നവര്‍ വിരളമല്ല.
ദൈവം മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദൈവശാസത്രപരമായി ഉണ്ട് എന്നും, തത്വചിന്താപരമായി ഇല്ല എന്നും ഉത്തരം പറയാം. മനുഷ്യവര്‍ഗ്ഗത്തിന് ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും സാധിക്കും. നന്മതിന്മകളെ തിരഞ്ഞെടുക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍, അവന്‍റെ പ്രവൃത്തികള്‍ നല്ലതായാലും ചീത്തയാ യാലും, അതിന്‍റെ ഉത്തരവാദി മറ്റാരുമല്ല. പക്ഷേ, എന്തും ചെയ്യുന്നതിനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവും അവന്‍റെ ശരീരികാവസ്ഥക്കും, ഒരിക്കലും പൂര്‍ണ്ണമാകാത്ത അറിവിനുമില്ല. ദൈവം മനുഷ്യന് ജിവിതവഴികള്‍ തിരഞ്ഞെടുക്കാനുള്ള സ്വേച്ഛ നല്‍കിയിട്ടുണ്ടെന്നും, അത് ദൈവികമായ പരമാധികാരത്തിനു വിധേയമാണെന്നും വിശ്വസിക്കപ്പെടുന്നു.
ഒരു മതഗ്രന്ഥവും വായിക്കാത്തവരും, ഒരു മതഗ്രന്ഥത്തിന്‍റെ അല്പ ഭാഗം മാത്രം വായിച്ചവരും, പൂര്‍ണ്ണമായി വായിച്ചവരും, ഏറെ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരും, ഒരു അദ്ധ്യായമെങ്കിലും ദിനന്തോറും വായിക്കുന്നവരും ഇന്നത്തെ വിശ്വാസി സമൂഹത്തിലുണ്ട്. ദൈവകൃപയുടെ ആഴങ്ങളെക്കുറിച്ച്, ആശ്രയയോഗ്യമായ അഭിപ്രായം പറയാന്‍ ഇവരില്‍ ആര്‍ക്ക് കഴിയും? വളരെ പ്രശസ്തരായ ആളുകള്‍ പറയുന്നതെല്ലാം ശരിയാകണനിന്നില്ല.
“സ്വാതന്ത്യ്രം” എന്നത് ഒരു വ്യക്തിയുടെയോ ജനസമൂഹത്തിന്‍റെയോ സ്വയം ഭരണാവകാശത്തെയും ജീവിതത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ചിന്തകള്‍, വികാരങ്ങള്‍, പ്രവ്രത്തനങ്ങള്‍ എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശവും അതില്‍ ഉള്‍കൊള്ളുന്നുണ്ട്. ഗവണ്‍മെന്‍റെ് ഭരണഘടനകളിലും (Constitution ), ഉപനിയമങ്ങളിലും (Bylaws ) സ്വാതന്ത്ര്യത്തിന്‍റെ നിര്‍വചനം വ്യത്യസ്തമാണ്. സ്വാതന്ത്ര്യം (Freedom) എന്ന വാക്കിനു പകരം “നിയമപരമായ സ്വാതന്ത്ര്യം” എന്നര്‍ത്ഥമുള്ള ലിബര്‍ട്ടി (Liberty) എന്ന വാക്ക് ഉപയോഗിക്കുന്നവരും ഉണ്ട്.
ഐക്യരാഷ്ട്ര സഭയുടെ സര്‍വ്വദേശിയ മനുഷ്യാവകാശ പ്രഖ്യാപനം വേറിട്ടു നില്‍ക്കുന്നു. അത് ലോകമെമ്പാടുമുള്ള സകല ജനങ്ങള്‍ക്കും ജാതി മത ലിംഗ വര്‍ണ്ണ ഭാഷാഭേദമേന്യേ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളെ രേഖപ്പെടു ത്തുന്ന ഒരു ചരിത്രപരമായ പ്രമാണമാണ്. അനവധി അംഗരാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും തുല്യ അവകാശങ്ങളോടെ ജനിക്കുന്നുവെന്നതാണ് ഇതിന്‍റെ അടിസ്ഥാന തത്വം.
സ്വാതന്ത്ര്യം എന്ന പദത്തിനു ഏകാധിപത്യ സ്വഭാവമുണ്ടെന്നു കരുതുന്നവ രും, സ്വാതന്ത്ര്യം സൗജന്യമല്ല പിന്നയോ വിലകൊടുത്ത് വാങ്ങേണ്ടതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. അമേരിക്കന്‍ ഭരണഘടനയില്‍, Freedom (സ്വാതന്ത്ര്യം) എന്ന വാക്കിനുപകരം Liberty (ലിബര്‍ട്ടി) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഭരണകൂടത്തിന്‍റെ അധികാരം ജനങ്ങളുടെ സമ്മതത്തോടുകൂടിയതാണ് എന്ന തത്വത്തിലാണ് ഇതിന്‍റെ സ്ഥാനം.
സിവിള്‍ രാഷ്ട്രീയ അവകാശങ്ങള്‍, സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശങ്ങള്‍, കൂട്ടായ അവകാശങ്ങള്‍ എന്നിങ്ങനെ മനുഷ്യാവകാശങ്ങളെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, മനുഷ്യാ വകാശങ്ങള്‍ക്കുവേണ്ടി സ്വാതന്ത്യം സൃഷ്ടിക്കപ്പെട്ടു എന്ന് കരുതാം. അഭിപ്രായ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, സംഘടിക്കാനു ള്ള സ്വാതന്ത്ര്യം, സംഘടനകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി വിവിധ പേരുകളില്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അതിന്‍റെ പ്രവൃത്തിയും സ്വഭാവവും അനുസരിച്ചു വിഭജിക്കുന്നു.
ഒരു വ്യക്തിക്ക് തടസ്സങ്ങളില്ലാതെ ജീവിക്കാന്‍ അനുവദിക്കുന്ന അവസ്ഥയും, എന്ത് ചെയ്യണമെന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശവും നല്‍കുന്നതാണ് “പൊതുവായ സ്വാതന്ത്ര്യം.” ഇത്, പലപ്പോഴും നിയന്ത്രണം വിട്ടുപോവുന്നു. വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, അധികാരവും ആഗ്രഹവുമനുസരിച്ചു എന്തും ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നു. എന്നാല്‍, ഭരണകൂടം നല്‍കുന്ന അവകാശവും, നിയമപരമായ ചട്ടക്കൂടും, നിയന്ത്രണങ്ങളില്‍നിന്നും മോചനം പ്രാപിക്കാനുള്ള മാര്‍ഗ്ഗവും നിയമാനുസൃത സ്വാതന്ത്യത്തില്‍ (Liberty) ഉണ്ട്. പരിധികളില്ലാത്ത പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഫ്രീഡം (Freedom). നിയമം അനുശാസിക്കുന്ന പരിധിക്കുള്ളി ലെ സ്വാതന്ത്ര്യമാണ് ലിബര്‍ട്ടി (Liberty).
അമേരിക്കന്‍ ഭരണഘടനയുടെ ഉദ്ദേശ്യം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കലല്ല മറിച്ച് അതിനെ സംരക്ഷിക്കുകയെന്നതാണ്. ജനങ്ങള്‍ എന്ന നിലയില്‍ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും (Liberty) സുരക്ഷ ഒരുക്കുകയാണ് ചെയ്യുന്നത്. ഭരണകൂടം ഒരിക്കലും ജനസ്വാതന്ത്ര്യത്തെ പേടിക്കുന്നില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിനെയാണ് ഭയപ്പെടുന്നത്. ഭരണാധികാരം ജനസമ്മതത്തോടെ എന്ന തത്വമാണ് സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യം സൗജന്യമല്ലെന്ന സന്ദേശവും അതിലുണ്ട്. അന്താരാഷ്ട്ര സഹകരണം, മനുഷ്യാവകാശ സംരക്ഷണം, സാമൂഹ്യനീതി എന്നിവ ഉള്‍പ്പെട്ടതാണ് പ്രസ്തുത സ്വാതന്ത്ര്യത്തിന്‍റെ നിര്‍വചനം.
ചില ആധികാരിക രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായി ആംഗീകരിച്ചിട്ടില്ല. മറ്റ് ചില രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിനു മൂല്യം ഉള്ളതായി കാണുന്നുമില്ല. ഭൂരിപക്ഷ മതങ്ങളും സ്വാതന്ത്ര്യം വിശ്വാ സികളുടെ അവശ്യസംഗതിയായി പരിഗണിച്ചിട്ടില്ല. പ്രസ്തുത മതങ്ങള്‍ വിശ്വാസി സമൂഹങ്ങളുടെ അച്ചടക്കത്തോടുകൂടിയ അനുസരണയ്‌ക്കും, സേവനത്തിനും, സാമ്പത്തിക പിന്തുണയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. മതങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തതിനു രണ്ട് കാരണങ്ങളു ണ്ട്. അവ, സ്വാതന്ത്ര്യം മതപരമായ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാഴ്ചയും, അധികാരിഭരണത്തിന് തടസ്സമുണ്ടാക്കുമെന്ന നിച്ഛയവുമാണ്. കുറെ ശക്തിരാഷ്ട്രങ്ങളും, രാഷ്ട്രീയ കക്ഷികളും ജനസ്വാതന്ത്ര്യത്തെ ഭീഷണി യായി കാണുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അവകാശമായി കൊടുത്താല്‍, രാഷ്ട്രീയ അധികാരങ്ങള്‍ക്കും ഭരണമുറകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങ ള്‍ക്കും വെല്ലുവിളിനിറഞ്ഞ സാഹചര്യത്തെ നേരിടേണ്ടിവരുമെന്ന്, അവര്‍ കരുതുന്നു. ജനാധിപത്യത്തിനു വിരോധമായി, ഏകാധിപത്യത്തിനു കീഴില്‍ ജനത്തെ ഒതുക്കി നിര്‍ത്തി, ഭരണത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളില്‍, ജനങ്ങള്‍ അടിമകളെപ്പോലെ ജീവിക്കുന്നു.
ഫാസിസ്റ്റ് രാജ്യങ്ങളും, ഫാസിസ്റ്റ് രാഷ്ട്രീയ കക്ഷികളും അവരുടെ ഭരണത്തി ന്‍ കീഴിലുണ്ടായിരുന്ന ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലായെന്ന് ചരിത്രം തെളിയിക്കുന്നു. ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരായ ചിന്താധാരയില്‍ അധിഷ്ഠിതമായ, തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഫാസിസത്തിനുള്ളത്. അധികാര കേന്ദ്രീകരണം, കഠിന മായ ദേശീയവാദം, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുക, സാമ്പത്തികനിയന്ത്രണം, നിലനിര്‍ത്തുക, സൈനികശക്തി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഫാസിസത്തി ന്‍റെ പ്രധാന അജണ്ട.
സുഖജീവിതത്തിന് സ്വാതന്ത്ര്യം വേണമെന്ന് അറിയാത്തവരും, മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ വസിക്കുന്നവരും ഇക്കാലത്ത് കുറഞ്ഞിട്ടില്ല. അജ്ഞത, അനീതി, അസമത്വം, ജാതി മത വ്യത്യാസങ്ങള്‍, നിയമ ദുരൂപയോഗം, സാമ്പത്തിക ദാരിദ്ര്യം, സാമൂഹിക സമ്മര്‍ദ്ദം എന്നിവ, നീതിനിഷ്ഠമായ ജനസ്വാതന്ത്ര്യത്തിന്‍റെ അഭാവത്തില്‍ വളരുന്നു.
തുല്യാവകാശം എന്നത്: “ജാതി മതം ലിംഗം വര്‍ണ്ണം ജന്മസ്ഥലം എന്നിവ പരിഗണിക്കാതെ, എല്ലാ ആളുകള്‍ക്കും നിയമത്തിനുമുന്നില്‍ തുല്യ അവകാ ശവും അവസരങ്ങളും സംരക്ഷണവും ലഭ്യമാക്കുന്ന തത്വമാണ്.” ഇത് ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. അതനുസരിച്ച്, ഓരോരുത്തര്‍ക്കും അന്തസ്സോടെ കാലക്ഷേപം കഴിക്കുന്നതിനും, വിവേചനമില്ലാതെ പെരുമാറു ന്നതിനും അവകാശമുണ്ട്.
ചില പരമ്പരാഗത മതങ്ങള്‍, അവയുടെ വിശ്വാസി സമൂഹങ്ങളിലുള്ള സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കു തുല്യമായ അധികാരമോ സ്ഥാനമോ സ്വാതാന്ത്ര്യമോ അനുവദിച്ചുകൊടുക്കുന്നില്ല. ആചാരപരമായ കാരണങ്ങളും, മതഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങളും, നേതൃസ്ഥാനങ്ങളില്‍ നിന്നുണ്ടാകുന്ന നിയന്ത്രണങ്ങളും, മറ്റ് സാമൂഹിക ക്രമക്കേടുകളും സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതാക്കുന്നു. സ്ത്രീകളുടെ തുല്യാവകാശം മാറ്റുന്നത് മതമോ അഥവാ ദൈവമോ എന്ന വിഷയം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല മതഗ്രന്ഥങ്ങളും സ്ത്രീ പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ഇസ്ലാം മതഗ്രന്ഥം സ്ത്രീക്കും പുരുഷനും തുല്യത നല്‍കുന്നുണ്ട് പക്ഷേ, അവരുടെ പള്ളിയിലും ഭവനത്തിലും വത്യസ്ത നിലപാടാണുള്ളത്. ഹിന്ദുമതം സ്തീകളെ ദേവതകളായി കരുതി പൂജിക്കുന്നു. എങ്കിലും, ചില ആചാര ങ്ങള്‍, സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നു. യേശുക്രിസ്തുവും സ്തീകളെയും പുരുഷന്മാരെയും തുല്യരായി കണ്ടു. എന്നിട്ടും, അദ്ദേഹത്തി ന്‍റെ പിന്‍ഗാമികള്‍, പൗരോഹിത്യത്തിനു സ്ത്രീകളെ അനുവദിക്കുന്നില്ല.
ഏതാനും മതങ്ങളില്‍, വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ ക്കുന്ന ഒരു ഉടമ്പടിയാണ്. അതുകൊണ്ട്, വിവാഹമോചനം അനുവദിക്കാറി ല്ല. പൌരോഹിത്യം, വസ്ത്രധാരണം, വിവാഹനിച്ഛയം, സ്വത്തവകാശം എന്നിവയില്‍ വിവേചനം കാട്ടുന്നുമുണ്ട്. വിവാഹമോചനം ലഭിച്ച സ്ത്രീക്ക് വേറൊരു വിവാഹം കഴിക്കണമെങ്കില്‍, അവളുടെ ആദ്യ ഭര്‍ത്താവിന്‍റെ “വിവാഹമോചന പത്രം” നല്‍കണമെന്നത് മറ്റൊരു മതനിയമമാണ്. ഏതാനും ആരാധാനാലയങ്ങളില്‍, സ്ത്രീകളെ പുരുഷന്മാരോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കുന്നില്ല. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്നാല്‍ പ്രാര്‍ത്ഥനയി ല്‍നിന്ന് ശ്രദ്ധ മാറിപ്പോകാന്‍ സാദ്ധ്യതയുണ്ടെന്നും, അതുകൊണ്ട് ശ്രദ്ധാശല്യം ഒഴിവാക്കാന്‍, പുരുഷന്മാരെയും സ്ത്രീകളേയും പ്രത്യേക സ്ഥലങ്ങളില്‍ ഇരുത്തുന്ന പാരമ്പര്യവും ആരാധനാലയങ്ങളില്‍ തുടരുന്നു.
പുരുഷന്‍റെ അനുവാദത്തോടെയോ സഹകരണത്തൊടെയോ അല്ലാതെ, സ്വന്തം താല്പര്യപ്രകാരം സഞ്ചരിക്കാന്‍ സ്ത്രീകളെ അനുവദിക്കാത്ത ആചാരങ്ങളു മുണ്ട്. ഇങ്ങനെ, സ്ത്രീകള്‍ക്ക് തുല്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍, സാമൂഹികവും സാംസ്കാരികവും മതപരവുമായ സംഗതികളാല്‍ സങ്കീര്‍ണ്ണമാണ്.
മതപരവും രാഷ്ട്രീയവും സംസ്കാരികവുമായ നിയന്ത്രണങ്ങള്‍, പക്ഷഭേദം, പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥകള്‍ എന്നിവ തുല്യാവകാശങ്ങളില്‍ നിന്ന് സ്ത്രീകകളെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുന്നു. തുല്യവേതനം, ഗര്‍ഭാവസ്ഥ എന്നിവ സംബന്ധിച്ച പ്രതികൂല നിയമങ്ങളും നടപടികളും നിലവിലുണ്ട്. സ്ത്രീകളുടെ സ്വാതന്ത്യം നിഷേധിക്കുന്നത് ദൈവിക തീരുമാനമല്ലെന്നും, കാലപ്പഴക്കമുള്ള സാമൂഹിക നിയമങ്ങളും, പിന്തുടരുന്ന യാഥാസ്ഥിതിക വ്യാഖ്യാനങ്ങളും, പ്രാദേശിക സംസ്കാരങ്ങളുമാണെന്നും മനസ്സിലാക്കാം. മതങ്ങള്‍ ആത്മീയതയിലേക്കുള്ള ഇടുങ്ങിയ നടപ്പാതകളാണ്. ആത്മാക്കളെന്ന നിലയില്‍ സ്ത്രീയും പുരുഷനും തുല്യരുമാണ്.
ജീവിതത്തിന്‍റെ ആവശ്യമാണ് സ്വതന്ത്രൃം. അത് പുരുഷനുമാത്രക്കുന്നത് മാനവസംസ്കാരത്തിന്‍റെ അപൂര്‍ണ്ണതയെയാണ് അര്‍ത്ഥമാക്കുന്നത്.
നന്മതിന്മകളുടെ സമൂലമാണ് സ്വാതന്ത്ര്യമെന്നും അതൊരു വെല്ലുവിളിയാണെ ന്നും വിചാരിക്കുന്നവരുണ്ട്. സ്വന്തമായി തീരുമാനിക്കാനും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും കഴിയുമ്പോള്‍ ഉണ്ടാകാവുന്ന, വ്യക്തിഗതമായ വികസനം അനിയന്ത്രിതമായ ആശയക്കുഴപ്പം സൃഷ്ടിക്കുമത്രേ. നിര്‍ഭയ സ്വാതന്ത്ര്യം നിരുത്തരവാദപരമായ തീരുമാനങ്ങള്‍ക്കും മാരക പ്രവണതകള്‍ക്കും മറയായിത്തീരുമത്രേ. അവകാശവും സ്വാതന്ത്ര്യവുമെന്നത്, സ്വന്ത ഇഷ്ടപ്രകാ രം ശരിയും തെറ്റും ചെയ്യാനുള്ള പൂര്‍ണ്ണമായ അനുമതിയല്ല. നീതിയും നിയമവുമനുസരിച്ചു ബോധപൂര്‍വ്വം ഉപയോഗിക്കാനുള്ള ഉത്തരവാദിത്തമാ ണ്. അത് മറ്റുള്ളവര്‍ തരുന്ന ദാനമല്ല. തീര്‍ച്ചയായും, സ്വന്തമായി നേടേണ്ട തും ആസ്വദിക്കേണ്ടതുമായ അവകാശമാണ്.
കുട്ടികളെ സ്വാതന്ത്ര്യബോധമുള്ളവരാക്കിത്തീര്‍ക്കുന്നത് എങ്ങനെയെന്ന് അവരുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. സ്വയം തീരുമാനമെടുക്കുന്ന തിനു കുട്ടികളെ അനുവദിക്കണം. അതിലൂടെ സ്വയം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കണം. ഉത്തരവാദിത്തവും അതിന്‍റെ പ്രാധാന്യവും എന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കണം. അവരുടെ സ്വന്തം കഴിവുകളെ വികസിപ്പിക്കുന്നതിലൂടെ, സ്വാതന്ത്ര്യത്തിന്‍റെ സ്വതസ്സിദ്ധസന്തോഷം എന്തെന്ന് മനസ്സിലാക്കാനും ഉപദേശിക്കണം.
സ്വാതന്ത്ര്യം നിയമമില്ലാത്ത അവസ്ഥയല്ല. നിയമവ്യവസ്ഥകളനുസരിച്ചും, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചും ജീവിക്കുന്നതിലാണ് ജീവനസംഘര്‍ ഷങ്ങളില്ലാത്ത ആനന്ദം അനുഭവപ്പെടുന്നത്. അതുകൊണ്ട്, സ്വാതന്ത്ര്യം, സ്വാര്‍ത്ഥതക്കുവേണ്ടിയല്ല, നന്മക്കും, നീതിക്കും. പൊതുജന സമാധാനത്തിനും, സ്നേഹത്തിന്‍റെ അതിരുകള്‍ വിസ്തൃതമാക്കുന്നതിനും ഉപകരിക്കട്ടെ!
__________________________________