Image

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പി പി ചെറിയാൻ Published on 09 March, 2026
ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.

പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ.
കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ .ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്:

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ വായനക്കാർക്കായി തുറന്നിരിക്കും.

ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214-200-5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

"വായിച്ചു വളരട്ടെ നാളെയുടെ തലമുറ" എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്‌വചനങ്ങളും വായനക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-09 05:28:08
💥🌞"വായിച്ചു വളരട്ടേ നാളെയുടെ തലമുറ "..... എന്നേ കൊണ്ടൊന്നും പറയിപ്പിക്കരുത്. മലയാളം പഠിച്ചതിന്റെ പരിക്കുകളും അവശതകളും ഇന്നും എനിക്ക് ഉണ്ട്. അതിന്റെ വടുക്കൾ ഇനിയും മാഞ്ഞു പോയിട്ടില്ല. എന്റെ മുഖത്തോട്ടു നോക്കിയാൽ തന്നേ അതിന്റെ ആത്മ വിശ്വാസക്കുറവും ആ ദൈന്യതയും വ്യക്തമായി വായിച്ചെടുക്കാം. ത്ഫൂ 🤮. ഏതായാലും ആസ്ഥാന ഗായകന്റെ ആസനം ഡാലാസ്സിൽ ആയതു കൊണ്ട് കുഴപ്പമില്ലായിരിക്കും. e. malayalee-യിൽ വായ്ക്ക് രുചിയായിട്ട് ഇന്നും ഒരു Sentence - അതെന്റെ സ്വപ്നമാണ്. ഓരോരുത്തരൊക്കെ ഇംഗ്ലീഷിൽ എഴുതുന്നതു കാണുമ്പോൾ കൊതിയാവുന്നു. കഷ്ട്ടം മലയാളം. 💥 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-09 10:41:54
💥ഏതായാലും ആഴ്ചയിൽ ഒരുമണിക്കൂറെന്നു പറയുന്നതു തന്നേ ,വായിച്ചു വളരാൻ ധാരാളം സമയം ഉണ്ട്..അതും അതിവിശുദ്ധ ദിവസമായ ഞായറാഴ്ച.!!! നടന്നതു തന്നേ.🫣 പള്ളീന്ന് ഇറങ്ങിയിട്ട് വേണ്ടേ മലയാളം ലൈബ്രറിയിൽ പോകാനും ശ്രേഷ്ട്ട ഭാഷ പഠിച്ചു വളരാനും.??🫣🫣🤔🤔🤔ഒള്ള സമയം ബൈബിൾ വായിക്കുക, വളരുക. " മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ , അതോടു കൂടി സകലതും നിങ്ങള്ക്ക് ലഭിക്കും" എന്നു നിന്റെ യഹോവയായ ദൈവം നിന്നോട് കല്പിച്ചിട്ടില്ലയോ??? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക