
ഡാളസ്: രണ്ടാം ലോക മഹായുദ്ധ കാലത്ത് വീരചരമം പ്രാപിച്ച അമേരിക്കൻ സൈനികാരുടെ ഓർമ്മക്കായി വാഷിംഗ്ടൺ ഡി.സിയിൽ പണികഴിപ്പിച്ച സ്മാരകത്തിന്റെ നെഞ്ചത്ത് കയറി നിന്ന് സോഷ്യൽ മീഡിയ റീൽസിന് വേണ്ടി നൃത്തമാടി ഇന്ത്യൻ ടെക്കികളായ മധു രാജിനും കൂട്ടാളിക്കും പണി പോയി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജോലിയിൽ നിന്നും മാറ്റിനിറുത്തുന്നതായി ഇരുവർക്കും അവരുടെ കമ്പനിയിൽ നിന്നും മെമ്മോ ലഭിച്ചു. ടെക്സസിലെ MAD Dallas (Mad About Dance) എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ കൂടിയാണ് ഇദ്ദേഹം. ഇവരുടെ വിസ റദ്ദ് ചെയ്ത എത്രയും വേഗം നാട് കടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ വെറ്ററൻസ് അസോസിയേഷനുകൾ ഫെഡറൽ ഇമ്മിഗ്രെഷൻ വകുപ്പുകൾക്ക് കൊടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുവാൻ വേണ്ടി, ഒരു നാടിന്റെ സ്മാരകത്തിനെ ബഹുമാനിക്കാതെയുള്ള ഇത്തരം കാട്ടിക്കൂട്ടലുകൽ ഗുണത്തേക്കാളേറെ ദോഷമേ വന്നുചേരുകയുള്ളു. അമേരിക്കയിലുള്ളവർ ഈ നാടിന്റെ ഫെഡറൽ റിസർവേഷൻ ഏരിയകൾ, കോൺസർവ്വേഷൻ ഏരിയകൾ, പ്രിസർവേഷൻ ഏരിയകൾ, മിലിട്ടറി ഏരിയകൾ, അന്യഗ്രഹ ജീവികൾ വന്നുപോകുന്ന ഏരിയ 51 എന്നിവകൾ അറിഞ്ഞിരിക്കണം, ഒപ്പം അവിടുത്തെ നിയമങ്ങളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കണം. H1B വിസ സ്റ്റാറ്റസിലുള്ള ഇവർ ഇനിയും നിയമ നടപടികൾ നേരിടേണ്ടി വരും. ഇന്ത്യയിലേക്ക് തിരികെ കയറ്റിവിടുന്ന ശിക്ഷാനടപടികളിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്ന ഗുരുതരമായ തെറ്റാണ് ഇവർ അവിടെ കാട്ടിക്കൂട്ടിയത്.