Image

അമേരിക്കയിൽ 'ആന്റി-ഇന്ത്യൻ ഹേറ്റ്' വർധിക്കുന്നു: സംഭവങ്ങൾ രേഖപ്പെടുത്താൻ പുതിയ ട്രാക്കർ പുറത്തിറക്കി ഐഎഎസി

Published on 09 March, 2026
അമേരിക്കയിൽ 'ആന്റി-ഇന്ത്യൻ ഹേറ്റ്' വർധിക്കുന്നു: സംഭവങ്ങൾ രേഖപ്പെടുത്താൻ പുതിയ ട്രാക്കർ പുറത്തിറക്കി ഐഎഎസി

അമേരിക്കയിലെ ഇന്ത്യൻ വംശജർക്കെതിരെ ഉയർന്നുവരുന്ന വിദ്വേഷ സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ അഡ്വോക്കസി കൗൺസിൽ (ഐഎഎസി) പുതിയ ട്രാക്കർ പുറത്തിറക്കി. 'സ്റ്റോപ്പ് ഇന്ത്യൻ ഹേറ്റ്: ഹേറ്റ് ഇൻസിഡന്റ് ട്രാക്കർ ആൻഡ് കമ്മ്യൂണിറ്റി ആക്ഷൻ ഗൈഡ് 'എന്ന പേരിലുള്ള റിപ്പോർട്ടും മാർഗനിർദേശവും അടുത്തിടെ സംഘടന പ്രസിദ്ധീകരിച്ചു.

2025 അവസാനം മുതൽ 2026 ഫെബ്രുവരി വരെ അമേരിക്കയിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ ലക്ഷ്യമിട്ട് നടന്നതായി സ്ഥിരീകരിച്ച ഓൺലൈൻ അപമാനം, പൊതുസ്ഥലങ്ങളിലെ ഉപദ്രവം, വിവേചനം തുടങ്ങിയ സംഭവങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും നിയമസഹായം തേടാനും ഇരകൾക്ക് സഹായകരമായ വിവരങ്ങളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2026 തുടക്കത്തിൽ സാമൂഹ്യമാധ്യമങ്ങളിലെയും പൊതുവേദികളിലെയും ആന്റി-ഇന്ത്യൻ പ്രസ്താവനകൾ വർധിച്ചതായി ഐഎഎസി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളുടെ രേഖകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതോടൊപ്പം, യുഎസ് സിവിൽ റൈറ്റ്സ് നിയമങ്ങൾ പ്രകാരം ഇരകൾക്ക് ലഭ്യമായ നിയമപരമായ സംരക്ഷണങ്ങളും വിശദീകരിക്കുന്നു. ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ ഏജൻസികളിൽ പരാതി നൽകുന്ന രീതികളും കമ്മ്യൂണിറ്റി പിന്തുണയ്ക്കുള്ള കോൺടാക്ടുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രധാന സംഭവങ്ങളിൽ ഒന്ന് 2026 ഫെബ്രുവരി 3-ന് ടെക്സസിലെ ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷമാണ്. നഗരത്തിലെ ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യ വർധിക്കുന്നതും കുടിയേറ്റ വിഷയവും ചർച്ചയായപ്പോൾ ചിലർ 'ഇന്ത്യൻ ടേക്ക്  ഓവർ'  എന്ന ആരോപണം ഉയർത്തിയതോടെയാണ് വിവാദം ശക്തമായത്.

ഇന്ത്യൻ വംശജർ അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ കവർന്നെടുക്കുന്നു എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ രേഖപ്പെടുത്തി വിദ്വേഷ പ്രവണതകളുടെ മാതൃക കണ്ടെത്താനും സിവിൽ റൈറ്റ്സ് നടപടികൾക്ക് തെളിവുകൾ നൽകാനുമാണ് ഈ ട്രാക്കർ ആരംഭിച്ചതെന്ന് ഐഎഎസി അറിയിച്ചു.

സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനൊപ്പം, ഇരകൾ എങ്ങനെ പ്രതികരിക്കണം എന്നതും ഗൈഡിൽ വിശദീകരിക്കുന്നു. പരാതി നൽകുന്ന നടപടിക്രമങ്ങൾ, സമയപരിധികൾ, അധികാരികളെ സമീപിക്കാൻ ഉപയോഗിക്കാവുന്ന മാതൃകാ പരാതി കത്ത് എന്നിവയും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉപയോഗപ്രദമായി ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-09 05:17:24
💥 To - e. malayalee : - Anti -Indian Hate = ശീർഷകം മനസ്സിലായില്ല. എത്ര ആലോചിച്ചിട്ട് അർത്ഥം പിടി കിട്ടുന്നില്ല. ഒന്നുകിൽ "Anti ഇന്ത്യൻ" അല്ലെങ്കിൽ "ഇന്ത്യൻ Hate " എന്നിങ്ങനെ അല്ലേ വേണ്ടിയത്??? എന്റെ ഒന്നാം വായനയിൽ തോന്നിയതാ....🤔 (( രണ്ടു Negative Positive ആയിപ്പോവില്ലേ??)) Rejice
Thomas Rajan 2026-03-09 12:00:01
Anti-Indian Hate എന്നു പറയുമ്പോൾ ഇൻഡ്യയ്ക്കെതിരായ ശത്രുത എന്ന് മലയാളീകരിച്ച്‌ വായിക്കാം .
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-09 15:22:29
💥Ok 💪💪 Thomas Rajan. My bad. അങ്ങനെ ഒരു പ്രയോഗം ആദ്യമായി കേൾക്കുന്നു. 🙏 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക