Image

സ്ത്രീ ! (വനിതാ ദിന രചന : ജയൻ വർഗീസ്)

Published on 08 March, 2026
സ്ത്രീ ! (വനിതാ ദിന രചന : ജയൻ വർഗീസ്)

എത്ര മനോഹര രൂപം വിടാരുമി -

തെത്ര മദാലസ ഭാവം !

ആദിശില്പി തീർത്ത വിശ്വ

ലാവണ്യമേ നിന്റെ

ആരാമ സൗകുമാര്യം

എനിക്ക് വേണ്ടി -

എന്നും എനിക്ക് വേണ്ടി !

 

പത്മദളങ്ങൾ തഴുകീയൊഴുകും

പമ്പാ നദിക്കരയിൽ

പുഷ്പ ദളാകാര

നർത്തന വടിവിൽ

എന്നെ തപസ്സുണർത്തീ !

മേനകേ,

മേനകേ നിൻ മുന്നിൽ

താപസണല്ലാ - ഞാൻ മനുഷ്യൻ

വിശ്വാമിത്രൻ -  വെറും

വിശ്വാമിത്രൻ !

 

സ്നിഗ്ദ മഞ്ഞല

നൂപുരമണിയും

ഹിമവൽത്തിരുനടയിൽ

ഉഗ്ര തപോമയ

ശിൽപ്പ ശിലയായയ്

എന്നെ മനം മയക്കീ !

പാർവ്വതീ ,

പാർവ്വതീ നിൻ മുന്നിൽ

ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ - വെറും

പരമേശ്വരൻ !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക