Image

ഇമ്മാനുവൽ സിൽക്സ്: വളർച്ചയുടെ കഥ, തകർച്ചയുടെയും

Published on 07 March, 2026
ഇമ്മാനുവൽ സിൽക്സ്: വളർച്ചയുടെ കഥ, തകർച്ചയുടെയും

ലോകത്തിലെ ഏറ്റവും വലിയ വസ്ത്രശാല എന്ന സ്വപ്നം പൊലിഞ്ഞ  കഥ
 

 

തൃശൂരിലെ ഒരു സാധാരണ ഹോൾസെയിൽ കടയിൽ നിന്നാരംഭിച്ച് “ലോകത്തിലെ ഏറ്റവും വലിയ വസ്ത്രശാല” എന്ന സ്വപ്നത്തിലേക്കുയർന്ന കഥ… ഒടുവിൽ അത്ര തന്നെ വേഗത്തിൽ തകർന്നടിഞ്ഞ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ കഥ കൂടിയാണ്  ഇമ്മാനുവൽ സിൽക്സ്.

ഔസേപ്പും ഭാര്യ ആനിയും തൃശൂരിന്റെ മണ്ണിൽ വിതച്ച ചെറിയൊരു വിത്തായിരുന്നു അത്. വർഷങ്ങൾക്കുള്ളിൽ അത് വൻ വടവൃക്ഷമായി വളർന്നു. 2003-ൽ മന്നംപേട്ടയിൽ വെറും 10,000 ചതുരശ്ര അടിയിൽ ആരംഭിച്ച ആദ്യ ഷോറൂം വലിയ വിജയമായി. തുടർന്ന് മക്കളായ ഷാജി, ബൈജു, രാജു, ജിജു എന്നിവർ ബിസിനസ് ഏറ്റെടുത്തു.

തൃശൂരിലും കോട്ടയത്തും വിജയക്കൊടി പാറിച്ച ഇമ്മാനുവൽ സിൽക്സ് ഉദ്ഘാടനങ്ങളെ തന്നെ ഒരു ആഘോഷമാക്കി മാറ്റി. മമ്മൂട്ടിയും മോഹൻലാലും ഒരേ വേദിയിൽ എത്തിയ ഉദ്ഘാടനങ്ങൾ അന്ന് കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

പക്ഷേ അവരുടെ ഏറ്റവും വലിയ സ്വപ്നം കൊച്ചിയിലായിരുന്നു…
ഇടപ്പള്ളി ബൈപ്പാസിന് സമീപം അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഒരു “വസ്ത്ര കൊട്ടാരം”. ഷോപ്പിംഗിനൊപ്പം വിനോദവും — ഫുഡ് കോർട്ടുകൾ, വി.ഐ.പി ലോഞ്ചുകൾ, ലൈവ് ഷോകൾ… എല്ലാം ഒരേ കുടക്കീഴിൽ.

2011 ഡിസംബർ 4
ആ ദിവസം കൊച്ചി literally ഇളകിമറിഞ്ഞു.
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ എത്തിയ  ഉദ്ഘാടന ചടങ്ങിന് ആയിരങ്ങൾ ഒഴുകിയെത്തി. ഇടപ്പള്ളിയിലെ ഗതാഗതം മണിക്കൂറുകൾ നിലച്ചു. ‘ചമ്മക് ചലോ’ പാട്ടിനൊപ്പം ഷാരൂഖ് ചുവടുവെച്ചപ്പോൾ ഇമ്മാനുവൽ സിൽക്സ് എന്ന പേര് കേരളം കടന്ന് ലോകശ്രദ്ധ പിടിച്ചു.

എന്നാൽ… ആ പ്രതാപത്തിന് അധികം ആയുസ്സുണ്ടായില്ല.

പ്രതിമാസം 60 ലക്ഷം രൂപ വാടക.
ഏകദേശം 30 ലക്ഷം രൂപ കറന്റ് ബിൽ.

ഇതിനൊപ്പം വസ്ത്രങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും മോശം കസ്റ്റമർ സർവീസിനെക്കുറിച്ചും പരാതികൾ ഉയർന്നു. അതേസമയം ലുലു മാൾ പോലുള്ള വമ്പൻ മത്സരങ്ങളും രംഗത്തിറങ്ങി.അതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി.

ബാങ്ക് വായ്പയ്ക്കായി വ്യാജരേഖ ചമച്ചെന്ന സിബിഐ കേസും, നടിയെ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന ആരോപണവും സ്ഥാപനത്തിന്റെ വിശ്വാസ്യതയെ   ബാധിച്ചു.

ഒടുവിൽ…
വലിയ ആഘോഷങ്ങളോടെ തുടങ്ങിയ ആ വമ്പൻ ഷോറൂം വെറും ഒന്നര വർഷം  മാത്രം നിലനിന്നു.

2013 ജൂലൈ ഇമ്മാനുവൽ സിൽക്സ് എന്ന വലിയ സ്വപ്നത്തിന്റെ വാതിലുകൾ എന്നന്നേക്കുമായി അടഞ്ഞു.

മുന്നൂറിലധികം ജീവനക്കാരുടെ ജീവിതം ഒരു നിമിഷം കൊണ്ട് വഴിമുട്ടി.

ഒരു ബിസിനസ്സ് കഥ മാത്രമല്ല ഇത്…
വളർച്ചയും ആഡംബരവും മാത്രം മതിയാകില്ലെന്ന് ഓർമ്മിപ്പിക്കുന്ന ഒരു പാഠവുമാണ്.

നിങ്ങൾക്ക് ഇമ്മാനുവൽ സിൽക്സ് ഉദ്ഘാടനം ഓർമ്മയുണ്ടോ? അന്ന് അവിടെ പോയിട്ടുണ്ടോ?
നിങ്ങളുടെ ഓർമ്മകൾ കമന്റിൽ എഴുതൂ. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക